കോട്ടക് മഹീന്ദ്ര ബാങ്കിലെ 5.6 കോടി ഓഹരികള്‍ ഉദയ് കോട്ടക് വില്‍ക്കുന്നു

പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെ വിറ്റൊഴിയല്‍; മതിപ്പുവില 6,800-6,900 കോടി രൂപ

udaykotak to sell 2.83 % stake in kotak mahindra
-Ad-

കോട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഉദയ് കോട്ടക്, ബാങ്കിലെ 2.83 ശതമാനം ഓഹരികള്‍ വിറ്റൊഴിയും. 6,800-6,900 കോടി രൂപ മതിക്കുന്ന 5.6 കോടി ഓഹരികളാണ് വില്‍ക്കുന്നത്. പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെയായിരിക്കും ഓഹരി വിറ്റൊഴിയലെന്നാണു സൂചന.

ഇതോടെ, ഉദയ് കോട്ടകിന്റെ ഓഹരി പങ്കാളിത്തം 26.1 ശതമാനമായി താഴും. ബാങ്കിന്റെ പ്രമോട്ടറുടെ ഓഹരി പങ്കാളിത്തം ആറു മാസത്തിനകം 26 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണ് ഓഹരി വിറ്റൊഴിയല്‍. രാജ്യത്ത് സ്വകാര്യ മേഖലയില്‍ അഞ്ചാം സ്ഥാനമാണ് കോട്ടക് മഹീന്ദ്ര ബാങ്കിനുള്ളത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here