ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കുന്നു; ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കി

രാത്രി പ്രവര്‍ത്തനത്തിനു വിലക്ക്

Unlock 3.0: Centre issues guidelines for yoga institutes, gyms
-Ad-

അണ്‍ലോക്ക് മൂന്നിന്റെ ഭാഗമായി ഓഗസ്റ്റ് 5 മുതല്‍ രാജ്യത്തെ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കുന്നതിനായുള്ള മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.  ജീവനക്കാര്‍ക്കും പരിശീലനത്തിന് എത്തുന്നവര്‍ക്കും ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശീലനത്തിന് എത്തുന്നവര്‍ ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. സമയക്രമം പുനഃക്രമീകരിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. രാത്രി പ്രവര്‍ത്തനം വിലക്കിയിട്ടുണ്ട്. മണിക്കൂറില്‍ ഒന്നു വീതം അണുനശീകരണം വേണമെന്നതാണ് മറ്റൊരു നിബന്ധന.

കഴിഞ്ഞ മാസം അവസാനം തന്നെ അണ്‍ലോക്കില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു.സ്‌കൂളുകളും, കോളേജുകളും, കോച്ചിംഗ് സെന്ററുകളും ഓഗസ്റ്റ് 31 വരെ തുറക്കില്ല. മെട്രോ റെയില്‍, സിനിമ തിയറ്ററുകള്‍, ഹാളുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍, അസ്സംബ്ലി ഹാളുകള്‍ തുടങ്ങിയവ മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ അടഞ്ഞ് കിടക്കും. രാത്രി കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ മൂന്നാം ഘട്ടത്തില്‍ പിന്‍വലിച്ചു. കൊറോണ പ്രോട്ടോ കോളുകളും സാമൂഹിക അകലവും പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

-Ad-

LEAVE A REPLY

Please enter your comment!
Please enter your name here