വേദാന്ത ഇനി ഇന്ത്യയിലെ ഏക നിക്കല്‍ ഉല്‍പ്പാദകര്‍

അനില്‍ അഗര്‍വാള്‍ നയിക്കുന്ന വേദാന്ത ഗ്രൂപ്പ് നിക്കല്‍ ഉല്‍പ്പാദന മേഖലയിലേക്ക് കടക്കുന്നു. ഗോവ ആസ്ഥാനമായ നിക്കോമെറ്റിനെ വേദാന്ത ഗ്രൂപ്പ് ഏറ്റെടുത്തു. നിക്കലും കൊബാള്‍ട്ടും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ് നിക്കോമെറ്റ്. ഇടപാട് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കടക്കെണിയിലായ നിക്കോമെറ്റിൻ്റെ പ്ലാൻ്റ് 2018 മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. 2022 മാര്‍ച്ച് മുതല്‍ പ്ലാൻ്റിൻ്റെ പ്രവര്‍ത്തനങ്ങള്‍ പുനരാംരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വേദാന്ത് ഗ്രൂപ്പ്.

നിലവില്‍ ഇന്ത്യയ്ക്ക് ആവശ്യമായ 100 നിക്കലും ഇറക്കുമതി ചെയ്യുകയാണ്. നിക്കോമെറ്റിനെ സ്വന്തമാക്കുന്നതോടെ രാജ്യത്തെ ഏക നിക്കല്‍ ഉല്‍പ്പാദകരായി വേദാന്ത മാറും. പ്രതിവര്‍ഷം 7.5 ടണ്‍ നിക്കലും കൊബാള്‍ട്ടും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് നിക്കോമിറ്റ് പ്ലാൻ്റ് .

വര്‍ഷം 45 ടണ്‍ നിക്കലിൻ്റെ ഉപഭോഗമാണ് രാജ്യത്തുള്ളത്. രാജ്യത്തെ ആകെ ഉപഭോഗത്തിൻ്റെ 50 ശതമാനം നിക്കലും നല്‍കുകയാണ് ലക്ഷ്യമെന്ന് വേദാന്ത അറിയിച്ചു.

ബാറ്ററി, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് നിക്കെല്‍. ഇലക്ട്രിക് വാഹനങ്ങളിലെ ലിഥിയം അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മെറ്റലാണ് കൊബാള്‍ട്ട്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഏറ്റവും അധികം ഡിമാന്‍ഡുള്ള മൂലകങ്ങളായിരിക്കും നിക്കലും കൊബാള്‍ട്ടും എന്നാണ് വിലയിരുത്തല്‍.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it