'ഇന്ത്യയിലേക്ക് തിരികെ അയക്കരുത്':മല്യയുടെ അപ്പീല്‍ കോടതിയില്‍
ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിനെതിരെ ലണ്ടനിലെ ഉന്നത കോടതിയുടെ സഹായം തേടി വിവാദ വ്യവസായി വിജയ് മല്യ. മജിസ്ട്രേറ്റ് കോടതി വിധിയില്‍ പിഴവുകള്‍ ഉണ്ടെന്ന് കാട്ടിയാണ് റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റീസില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്.
ഇന്ത്യയിലേക്ക്
തിരിച്ചയക്കണമെന്ന് കീഴ്ക്കോടതി ഉത്തരവായിരുന്നു. ഇന്ത്യയിലെ ബാങ്കുകളില്‍
നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട മല്യ ബ്രിട്ടനില്‍
അറസ്റ്റിലായതിന് പിന്നാലെ ജാമ്യത്തിലിറങ്ങി. അപ്പീലില്‍ മൂന്ന് ദിവസം
റോയല്‍ ഹൈക്കോടതി വാദം കേള്‍ക്കും. മല്യയെ വിട്ടുനല്‍കണമെന്ന് 2017
ഫെബ്രുവരിയിലാണ് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടത്.
'ബാങ്കുകള്‍
അവരുടെ മുഴുവന്‍ പണവും എടുക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല. എന്നെ
സമാധാനത്തോടെ വിടണമെന്നേ ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുള്ളൂ,' മല്യ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline