മെയ്ക്-അപ് വേണ്ട, ഷോർട്ട് സ്കർട്ടും: എയർ ഹോസ്റ്റസുമാർക്ക് ചട്ടങ്ങൾ ഇളവ് ചെയ്ത് ഒരു കമ്പനി
![മെയ്ക്-അപ് വേണ്ട, ഷോർട്ട് സ്കർട്ടും: എയർ ഹോസ്റ്റസുമാർക്ക് ചട്ടങ്ങൾ ഇളവ് ചെയ്ത് ഒരു കമ്പനി മെയ്ക്-അപ് വേണ്ട, ഷോർട്ട് സ്കർട്ടും: എയർ ഹോസ്റ്റസുമാർക്ക് ചട്ടങ്ങൾ ഇളവ് ചെയ്ത് ഒരു കമ്പനി](https://dhanamonline.com/h-upload/old_images/846429-virgin-atlantic.webp)
ചുവന്ന ഷോർട്ട് സ്കർട്ടുകൾ, റൂബി ഷൂസ്, ക്രിംസൺ റെഡ് ലിപ്സ്റ്റിക്ക്. ഇവർ ഏത് എയർലൈൻ കമ്പനിയുടെ ജീവനക്കാരാണെന്ന് എല്ലാവർക്കും ഒറ്റനോട്ടത്തിൽ മനസിലാകും. 1984-ൽ സർവീസ് ആരംഭിച്ച കാലം മുതൽ വിർജിൻ അറ്റ്ലാന്റിക് എയർലൈനിലെ വനിതാ ഫ്ലൈറ്റ് അറ്റന്റണ്ടന്റുമാരുടെ യൂണിഫോം കർശനമായ ചട്ടങ്ങൾക്കു വിധേയമായിരുന്നു.
എന്നാൽ ഇക്കഴിഞ്ഞ ദിവസം കമ്പനി ഇതിൽ വലിയ ഇളവുകൾ വരുത്തിയിരിക്കുകയാണ്. മെയ്ക്-അപ്പും സ്കർട്ടുകളും ഒഴിവാക്കി പാന്റ്സ് ധരിച്ച് എത്താം. ഏവിയേഷൻ വ്യവസായത്തിലെ ഒരു വലിയ ചുവടു മാറ്റമാണിതെന്നാണ് നിരീക്ഷകർ പറയുന്നത്.
വനിതാ ഫ്ലൈറ്റ് അറ്റന്റണ്ടന്റുമാരുടെ വേഷവിധാനത്തിൽ കമ്പനികൾ അതീവ ശ്രദ്ധ ചെലുത്തിയിരുന്ന രീതിയ്ക്ക് ഇപ്പോൾ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്.
ബജറ്റ് എയർലൈനുകളായ റയൻഎയർ, ഈസി ജെറ്റ് എന്നിവർ വനിതാ ജീവക്കാർക്ക് വളരെയധികം ഇളവുകൾ ഇക്കാര്യത്തിൽ നൽകുന്നുണ്ട്. അതേസമയം, ബ്രിട്ടീഷ് എയർവേയ്സ് പോലുള്ളവർ വളരെ കർക്കശമായ നിയമങ്ങൾ ഇപ്പോഴും പിന്തുടരുന്നു. ഈയിടെയാണ് ബ്രിട്ടീഷ് എയർവേയ്സ് അവരുടെ 'നോ പാന്റ്സ്' ചട്ടം ഒഴിവാക്കാൻ തീരുമാനിച്ചത്.