ഹാന്‍ഡ് വാഷും മാസ്‌കും നിര്‍മിക്കാനൊരുങ്ങി വികെസി ഗ്രൂപ്പ്

കൊറോണയെ തുടര്‍ന്ന് പാദരക്ഷകളുടെ ഉല്‍പ്പാദനം നിര്‍ത്തേണ്ടി വന്നെങ്കിലും വികെസി ഫാക്ടറികള്‍ വെറുതെ പൂട്ടിയിടില്ല. കൊറോണയെ ചെറുക്കാന്‍ മാസ്‌കും ഹാന്‍ഡ് വാഷും ഉല്‍പ്പാദിപ്പിച്ച് സൗജന്യമായി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് വികെസി ഗ്രൂപ്പ്.

'മാസ്‌ക് നിര്‍മാണത്തിനുള്ള മെറ്റീരിയലുകൾ കോയമ്പത്തൂരിലെ ഫാക്ടറിയില്‍ എത്തിയിട്ടുണ്ട്. സാമൂഹ്യ സേവന തല്‍പ്പരരായ ജീവനക്കാരെ ഉപയോഗപ്പെടുത്തി നിര്‍മാണം ഉടനെ ആരംഭിക്കും. ഹാന്‍ഡ് വാഷ് ഉല്‍പ്പാദിപ്പിച്ചു നല്‍കാനും ശ്രമിക്കുന്നുണ്ട്.' മാനേജിംഗ് ഡയറക്റ്റര്‍ വി നൗഷാദ് പറയുന്നു. തുടക്കത്തില്‍ കോയമ്പത്തൂരിലെ രണ്ടു പഞ്ചായത്തുകളിലാണ് പദ്ധതി പ്രകാരം ഉല്‍പ്പന്നങ്ങള്‍ നല്‍കുക. ഇതിനായി തദ്ദേശ സ്ഥാപന അധികൃതരും വികേസിയോടൊപ്പം കൈകോര്‍ക്കുന്നു. അതിനു പിന്നാലെ കേരളത്തിലടക്കമുള്ള വികേസിയുടെ എല്ലാ ഫാക്റ്ററികള്‍ കേന്ദ്രീകരിച്ചും ഉല്‍പ്പാദനം നടക്കും. സമീപ പഞ്ചായത്തുകളില്‍ അധികൃതരുമായി യോജിച്ച് അവ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it