ഐഡിയ റെഡ് എക്‌സ്, എയര്‍ടെല്‍ പ്ലാറ്റിനം പ്ലാനുകള്‍ റദ്ദാക്കി ട്രായ്

Vodafone. Airtel premium plans banned by Trai
-Ad-

ഐഡിയ വോഡഫോണ്‍, എയര്‍ടെല്‍ എന്നീ ടെലികോം കമ്പനികള്‍ അവതരിപ്പിച്ച പ്രിമീയം പ്ലാന്‍ ഗുണനിലവാരം സംബന്ധിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്റററി അതോറിറ്റി റദ്ദാക്കി. കൂടുതല്‍ വേഗതയില്‍ ഇന്റര്‍നെറ്റ് നല്‍കുന്നതുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ്് പ്രിമീയം പ്ലാനുകള്‍ വഴി ഉപയോക്താക്കള്‍ക്ക്  വാഗ്ദാനം ചെയ്തിരുന്നത്.

ഒരു സാധാരണ ഉപയോക്താവിനു ലഭിക്കുന്നതില്‍ നിന്നും എന്ത് കൂടിയ സേവനമാണ് പുതിയ പ്ലാനുകള്‍ എടുക്കുന്ന ഉപയോക്താവിന് ലഭിക്കുക എന്ന് കൃത്യമായി ബോധിപ്പിക്കാന്‍ ഈ ഓഫറുകള്‍ക്ക് സാധിച്ചിട്ടില്ലെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു.പ്ലാനിന് വെളിയില്‍ നില്‍ക്കുന്ന ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സേവനത്തെ ബാധിക്കും എന്നതാണ് ട്രായി ഈ ഓഫറുകള്‍ അവസാനിപ്പിക്കാന്‍ മുഖ്യ കാരണമായി പറഞ്ഞിട്ടുള്ളത്.വോഡഫോണ്‍ ഐഡിയ റെഡ് എക്‌സ് എന്ന പേരിലും, എയര്‍ടെല്‍ പ്ലാറ്റിനം എന്ന പേരിലുമാണ് ഈ പോസ്റ്റ് പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചത്.

പുതിയ തീരുമാനത്തില്‍ കമ്പനികള്‍ പരസ്യമായ പ്രതികരണം നടത്തിയിട്ടില്ല. അതേസമയം പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായി മെച്ചപ്പെട്ട സേവനം നല്‍കുക എന്നതാണ് തങ്ങളുടെ ഉദ്ദേശ്യമെന്നും, ആ ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങള്‍ തുടരുമെന്നും എയര്‍ടെല്‍ വക്താവ്  പറഞ്ഞു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here