മൂല്യമേറിയ 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണും
ഓഹരിവില ഒരു മാസത്തിനിടെ ഇരട്ടിയിലേറെ വര്‍ധിച്ചതിലൂടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 100 കമ്പനികളുടെ പട്ടികയില്‍ വൊഡാഫോണ്‍ ഐഡിയ വീണ്ടും സ്ഥാനം പിടിച്ചു. വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള കമ്പനികളുടെ പട്ടികയില്‍ 96-ാംസ്ഥാനത്താണ് വോഡാഫോണ്‍ ഐഡിയയുടെ സ്ഥാനം.
2019 നവംബര്‍ 11-ലെ കണക്കുപ്രകാരം 243-ാമത്തെ റാങ്കായിരുന്നു കമ്പനിയ്ക്കുണ്ടായിരുന്നത്. വിപണിമൂല്യമാകട്ടെ 8,477 കോടിയും. ഇന്ന് 22 ശതമാനം നേട്ടത്തോടെ 10.50 രൂപ നിലവാരത്തിലെത്തി വോഡാഫോണ്‍ ഐഡിയ കമ്പനിയുടെ ഓഹരിവില.ഇതോടെ കമ്പനിയുടെ വിപണിമൂല്യം 26,522 കോടിയായാണ് ഉയര്‍ന്നത്. ഒരു മാസം കൊണ്ട് കമ്പനിയുടെ വിപണിമൂല്യത്തില്‍ വന്നത് 14,625 കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി.
യുണൈറ്റഡ് ബ്രൂവറീസ്, വേള്‍പൂള്‍ ഇന്ത്യ, ഹണിവെല്‍ ഓട്ടോമേഷന്‍, പവര്‍ഗ്രിഡ് കോര്‍പ്, പിഫൈസര്‍, അദാനി ട്രാന്‍സ്മിഷന്‍, എസിസി, പിഐ ഇന്‍ഡസ്ട്രീസ്, ബാങ്ക് ഓഫ് ബറോഡ, ജൂബിലന്റ് ഫയര്‍ വര്‍ക്സ് തുടങ്ങിയ കമ്പനികളെയാണ് ഒരു മാസത്തിനിടെ ഐഡിയ മറികടന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline