വൊഡാഫോൺ-ഐഡിയ: നഷ്ടം 4,973 കോടി രൂപ, ഓഹരി വില താഴ്ന്നു

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വൊഡാഫോണും ഐഡിയയും ലയിച്ചതിന് ശേഷമുള്ള ആദ്യ സാമ്പത്തിക ഫലം പുറത്ത്. ലയനത്തിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റർ ആയി മാറിയ കമ്പനി സെപ്റ്റംബർ പാദത്തിൽ 4,973 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്.

സാമ്പത്തിക ഫലം പുറത്തുവന്നതോടെ വ്യാഴാഴ്ച കമ്പനിയുടെ ഓഹരിവില ആറ് ശതമാനത്തോളം ഇടിഞ്ഞു. ഓഗസ്റ്റ് 31 നാണ് കമ്പനികൾ ലയനം പൂർത്തിയാക്കിയത്.

ടെലികോം മേഖലയിലെ മത്സരങ്ങൾ കടുത്തതും കുറഞ്ഞ നിരക്കുകൾ ഉള്ള ഓപ്പറേറ്റർമാരിലേക്ക് ഉപഭോക്താക്കൾ മാറിയതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

42.2 കോടി സബ്സ്ക്രൈബർമാരുള്ള കമ്പനിയുടെ രണ്ടാം പാദത്തിലെ വരുമാനം 7,663 കോടി രൂപയാണ്. കമ്പനിയുടെ മൊത്തം കടം 1,26,100 കോടി രൂപയും.

Related Articles
Next Story
Videos
Share it