53 വർഷം വിപ്രോയെ നയിച്ചു, ഇനി വിശ്രമം: അസിം പ്രേംജി വിരമിക്കുന്നു 

തന്റെ കുടുംബത്തിന്റെ ചെറുകിട വനസ്പതി നിർമാണ സ്ഥാപനത്തെ 850 കോടി ഡോളർ മൂല്യമുള്ള ഐടി കമ്പനിയായി വളർത്തിയ പ്രേംജി രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​ദാ​ര​വാ​നാ​യ ശ​ത​കോ​ടീ​ശ്വ​ര​നാ​ണ്.

Azim Premji Wipro
Image: Wikimedia Commons

വിപ്രോ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി ജൂലൈയിൽ വിരമിക്കും. 53 വർഷത്തോളം സ്ഥാപനത്തെ നയിച്ച അദ്ദേഹം മാനേജിങ് ഡയറക്ടർ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ ജൂലൈ 30 ന് ഒഴിയും.

എന്നിരുന്നാലും കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ തുടരും.

അസിം പ്രേംജിയുടെ മകൻ റിഷാദ് പ്രേംജി എക്സിക്യൂട്ടീവ് ചെയർമാനാകും. വിപ്രോ സിഇഒ ആബിദലി നീമൂച്ച്‍വാല മാനേജിങ് ഡയറക്ടറുടെ ചുമതല വഹിക്കും. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും നേതൃമാറ്റം.

തന്റെ കുടുംബത്തിന്റെ ചെറുകിട വനസ്പതി നിർമാണ സ്ഥാപനത്തെ 850 കോടി ഡോളർ മൂല്യമുള്ള ഐടി കമ്പനിയായി വളർത്തിയ പ്രേംജി രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​ദാ​ര​വാ​നാ​യ ശ​ത​കോ​ടീ​ശ്വ​ര​നാ​ണ്.

കഴിഞ്ഞ മാർച്ചിൽ 1.45 ല​ക്ഷം കോ​ടി രൂ​പയാണ് (2100 കോ​ടി ഡോ​ള​ർ) അ​ദ്ദേ​ഹം ധ​ർ​മപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നീ​ക്കി​വെച്ചത്. വി​പ്രോയിലെ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ 67 ശത​മാ​നം ഓ​ഹ​രി​യാ​ണ് ഇ​തിനാ​യി ന​ല്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here