കോവിഡ് കാലത്തെ വെല്ലുവിളി ഐ.ടി മേഖല അതിജീവിക്കും: വിപ്രോയുടെ പുതിയ എംഡി

തിയറി ഡെല്‍പോര്‍ട്ടെ വിദേശത്തുനിന്നുള്ള വിപ്രോയുടെ ആദ്യത്തെ മേധാവി

Wipro's new expat chief takes over
-Ad-

കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിക്കാന്‍ ഐടി കമ്പനികള്‍ക്ക് സാധിക്കുമെന്ന് വിപ്രോ കമ്പനിയുടെ പുതിയ എംഡിയും സിഇഒയുമായി, കഴിഞ്ഞ ദിവസം ചുമതലയേറ്റ തിയറി ഡെല്‍പോര്‍ട്ടെ. 75 വര്‍ഷത്തെ അതുല്യ പ്രവര്‍ത്തന ചരിത്രം സ്വന്തമായുള്ള വിപ്രോയുടെ ഭാഗമാകുന്നതില്‍ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വിപ്രോയുടെ ചരിത്രത്തിലെ തന്നെ ആദ്യ വിദേശ മേധാവിയാണ് തിയറി ഡെല്‍പോര്‍ട്ടെ. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തി കമ്പനിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ റിഷദ് പ്രേംജിയുമായി വളരെയേറെ കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെല്‍പോര്‍ട്ടെ ഫ്രാന്‍സിലെ ഐടി രംഗത്തു സ്വന്തമാക്കിയ അനുഭവങ്ങള്‍  ഇന്ത്യന്‍ ഐടി രംഗത്തിന്റെ അന്താരാഷ്ട്ര വളര്‍ച്ചയ്ക്ക് ഉപകാരപ്പെടുത്താനാണ് വിപ്രോയുടെ ശ്രമം. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ് സെക്ടറുകളില്‍ വിപ്രോയ്ക്ക് മുന്നേറാന്‍ ഡെല്‍പോര്‍ട്ടെ വഴി സാധിക്കുമെന്നാണ് വിദഗ്ധാഭിപ്രായം. കാപ്‌ജെമിനിയില്‍ നിന്നാണ് അദ്ദേഹം വിപ്രോയിലേക്ക് എത്തിയത്.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here