ക്രിസ്മസ്, പുതുവത്സര യാത്രാ പാക്കേജുമായി ഐ.ആര്‍.സി.ടി.സി

ക്രിസ്മസ്, പുതുവത്സരാഘോഷത്തിനുള്ള ആഭ്യന്തര, വിദേശ യാത്രാ പാക്കേജുകള്‍ ഐ.ആര്‍.സി.ടി.സി പ്രഖ്യാപിച്ചു. ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ യാത്ര ഡിസംബര്‍ 20 ന് പുറപ്പെട്ട് 30ന് തിരിച്ചെത്തും.ടിക്കറ്റ് നിരക്ക് 11,680 രൂപ.

ഹൈദരാബാദ്, അജന്ത, എല്ലോറ, സ്റ്റാച്യൂ ഓഫ് യൂണിറ്റി, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന പാക്കേജാണ് ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ യാത്ര. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനില്‍ കയറാം.

ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന തായ്ലന്‍ഡ് യാത്ര ജനുവരി 12നും (നിരക്ക് 41,100 രൂപ) യു.എ.ഇയിലെ ദുബായ്, അബുദാബി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പാക്കേജ് (നിരക്ക് 52,850 രൂപ) ജനുവരി 17നും കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും.

ആഭ്യന്തര വിമാനയാത്രാ പാക്കേജില്‍ മൂന്നു ദിവസത്തെ ഹൈദരാബാദ് യാത്ര ജനുവരി 10നും (നിരക്ക് 15,820 രൂപ) ആറു ദിവസത്തെ ഡല്‍ഹി-ആഗ്ര-ജയ്പൂര്‍ യാത്ര ജനുവരി 18നും (നിരക്ക് 28,870) കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. റെയില്‍ ടൂര്‍ പാക്കേജുകളിലെ തിരുപ്പതി, ഗോവ യാത്ര എല്ലാ വ്യാഴാഴ്ചയുമാണ് തുടങ്ങുന്നത്. നാലു ദിവസത്തെ തിരുപ്പതി യാത്രയ്ക്ക് 6,730 രൂപയും ഗോവ യാത്രയ്ക്ക് 13,320 രൂപയുമാണ് നിരക്ക്. പാക്കേജുകളുടെ വിശദാംശങ്ങള്‍ക്കും ബുക്കിംഗിനും: ഫോണ്‍- 95678 63245/42, 97467 43047.

Related Articles
Next Story
Videos
Share it