സൊമാറ്റോയുടെ വരുമാനം ഇരട്ടിയായി

ആറുമാസത്തിനകം ബിസിനസ് തിരിച്ചു പിടിക്കാനാകുമെന്നും ശമ്പളം വെട്ടിക്കുറച്ചതടക്കമുള്ള നടപടികള്‍ പിന്‍വലിക്കുന്നതായും സിഇഒ ദീപീന്ദര്‍ ഗോയല്‍

Zomato Delivery boy
-Ad-

ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് കമ്പനിയായ സൊമാറ്റോയുടെ വരുമാനം ഇരട്ടിയായി. മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 39.40 കോടി ഡോളറാണ് സൊമോറ്റോ നേടിയത്. എന്നാല്‍ നഷ്ടം, തൊട്ടു മുന്‍പത്തെ വര്‍ഷത്തെ 27.7 കോടി ഡോളറില്‍ നിന്ന് 29.3 കോടി ഡോളറായി വര്‍ധിക്കുകയാണ് ചെയ്തത്.

ലോക്ക് ഡൗണിനു ശേഷം തിരിച്ചു വരവിന്റെ പാതയിലാണ് സൊമാറ്റോ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് 60 ശതമാനം വില്‍പ്പന നേടാന്‍ ജൂലൈയില്‍ കമ്പനിക്കായിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഉപഭോക്താക്കള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതില്‍ നിന്ന് ഏറെക്കുറെ വിട്ടു നിന്നത് തിരിച്ചടിയായെങ്കിലും അടുത്ത മൂന്ന്- ആറു മാസങ്ങള്‍ കൊണ്ട് ബിസിനസ് തിരിച്ചു പിടിക്കാനാകുമെന്നാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദീപീന്ദര്‍ ഗോയല്‍ പറയുന്നത്.

മേയില്‍ ജീവനക്കാരുടെ ശമ്പളം കുറച്ച നടപടിയും സൊമാറ്റോ ഉപേക്ഷിച്ചു. ജൂലൈ ഒന്നു മുതല്‍ പൂര്‍ണ ശമ്പളം ജീവനക്കാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

-Ad-

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 4.10 കോടി ഡോളര്‍ വരുമാനം നേടാനും കമ്പനിക്കായിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഓരോ ഓര്‍ഡറിലും 47 രൂപ കമ്പനിക്ക് നഷ്ടം വരുമായിരുന്നുവെങ്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ ബിസിനസില്‍ ഓരോ ഓര്‍ഡറിലും 27 രൂപ നേടാന്‍ കമ്പനിക്ക് ആയിട്ടുണ്ടെന്നും ദീപീന്ദര്‍ ഗോയല്‍ പറയുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here