ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയിലും മാന്ദ്യം; ഓഫറുകള്‍ വെട്ടിക്കുറച്ചു
ഒന്നര വര്‍ഷത്തോളം ഓര്‍ഡറുകളിലുണ്ടായ വളര്‍ച്ചയുടെ പിന്‍ബലത്തോടെ പുരോഗതിയിലായിരുന്ന ഓണ്‍ലൈന്‍ ഭക്ഷ്യശൃംഖലയും മാന്ദ്യത്തിലേക്ക്് നീങ്ങിത്തുടങ്ങിയതായി സൂചന. സ്വിഗ്ഗി, സൊമാറ്റോ, ഉബര്‍ കമ്പനികള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി ഇളവുകളും ഓഫറുകളും വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്നു.
ഈ മേഖലയിലുടനീളം ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ പ്രതിമാസ വളര്‍ച്ച 1-2 ശതമാനം കുറഞ്ഞു. റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മികച്ച മൂന്ന് കമ്പനികള്‍ക്ക് 1.82 മില്ല്യണ്‍ ആയിരുന്നു ജനുവരിയില്‍ ശരാശരി പ്രതിദിന ഓര്‍ഡറുകള്‍. എന്നാല്‍ ജൂണില്‍ ഇത് ഏകദേശം 3 മില്ല്യണ്‍ ആയി. അതിനുശേഷം, ഒക്ടോബറില്‍ 3.2 ദശലക്ഷം മുതല്‍ 3.4 ദശലക്ഷം വരെ ഓര്‍ഡറുകളായി കുറഞ്ഞു. ഉപഭോക്താക്കള്‍ കുറച്ചു മാത്രം ചെലവാക്കുന്നതും കമ്പനികളെ ബാധിച്ചു.
പ്രതിദിനം 12.5 ലക്ഷം ഓര്‍ഡറുകളാണ് നിലവില്‍ ലഭിക്കുന്നതെന്ന് സൊമാറ്റോ പറഞ്ഞു. ഊബറിന് 4-6 ലക്ഷം ഓര്‍ഡറുകളും സ്വിഗിക്ക് 14 - 16 ലക്ഷം ഓര്‍ഡറുകളുമുണ്ട്. മാര്‍ക്കറ്റില്‍ ഇടിവ് വന്നതോടെയാണ് ഡിസ്‌കൗണ്ടുകളും പ്രമോഷനുകളും മൂന്നു കമ്പനികളും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline