ഇപ്പോള്‍ നിക്ഷേപിക്കാന്‍ അഞ്ച് ഓഹരികള്‍

Tech Mahindra

വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടെക് മഹീന്ദ്ര. എന്റര്‍പ്രൈസ് സൊല്യൂഷന്‍സ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്, ബിസിനസ് ഇന്റലിജെന്‍സ്, ബിസിനസ് പ്രോസസ് ക്വാളിറ്റി, എന്‍ജിനീയറിംഗ്, പ്രോഡക്ട് ലൈഫ് സൈക്കിള്‍ മാനേജ്‌മെന്റ് തുടങ്ങിയ വിഭാഗങ്ങളില്‍ കമ്പനിയുടെ പ്രൊഫഷണല്‍സിന് പ്രത്യേക വൈദഗ്ധ്യമുണ്ട്. 65,548.73 കോടി രൂപയാണ് കമ്പനിയുടെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍.

Torrent Power Ltd

ഇലക്ട്രിസിറ്റി ഉല്‍പ്പാദനം, പവര്‍ കേബിളുകളുടെ നിര്‍മാണവും വിതരണവും തുടങ്ങി പവര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടൊറന്റ് പവര്‍. ഹെല്‍ത്ത് കെയര്‍, പവര്‍ എന്നീ അത്യാവശ്യമായ മേഖലകളില്‍ സേവനം നല്‍കി ആളുകളുടെ ജീവിതം മാറ്റി മറിക്കൂ എന്ന ദൗത്യത്തിലാണ് കമ്പനി മുന്നോട്ടു പോകുന്നത്. കല്‍ക്കരി, ഗ്യാസ്, പാരമ്പര്യേതര ഊര്‍ജം എന്നിങ്ങനെ 3600 മെഗാവാട്ട് പവര്‍ ഉല്‍പ്പാദന ശേഷിയാണ് കമ്പനിക്കുള്ളത്. സൂറത്ത്, ഗാന്ധിനഗര്‍, അഹമ്മദാബാദ്, ആഗ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ കമ്പനിക്ക് പ്രവര്‍ത്തനമുണ്ട്.

Tata Steel Ltd

വൈവിധ്യമാര്‍ന്ന സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ടാറ്റ സ്റ്റീല്‍. 27.5 മില്യണ്‍ ടണ്‍ വാര്‍ഷിക കപ്പാസിറ്റിയുള്ള ടാറ്റ സ്റ്റീല്‍ ആഗോള സ്റ്റീല്‍ കമ്പനികളില്‍ ആദ്യ പത്തില്‍ ഉള്‍പ്പെടുന്നു. 2017 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വിറ്റുവരവ് 1,17,420 കോടി രൂപയാണ്.

State Bank of India

കൈകാര്യം ചെയ്യുന്ന ആസ്തിയുടേയും നിക്ഷേപങ്ങളുടെയും ശാഖകളുടെയും എണ്ണം അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന സേവന നിരയാണ് ബാങ്കിനുള്ളത്.

Welspun Corp Ltd

ലോകത്തിലെ തന്നെ ഏറ്റവും വലിയ വെല്‍ഡഡ് ലൈന്‍ പൈപ്പ് നിര്‍മാണ കമ്പനിയാണ് വെല്‍സ്പണ്‍ ഗ്രൂപ്പിനു കീഴിലുള്ള വെല്‍സ്പണ്‍ കമ്പനി. കമ്പനിയും അതിന്റെ സബ്‌സിഡിയറി കമ്പനികളും ആര്‍ക്ക് വെല്‍ഡഡ് പൈപ്പുകളുടെ ഉല്‍പ്പാദനത്തിലും കോട്ടിംഗിലുമാണ് ശ്രദ്ധ ചെലുത്തുന്നത്. മെക്‌സിക്കോ, യുഎസ്എ, പേര്‍ഷ്യ, പെറു, കാനഡ തുടങ്ങിയവിടങ്ങളിലെ അഭിമാനകരമായ പല പദ്ധതികളും ഏറ്റെടുത്തു പൂര്‍ത്തിയാക്കിയത് വെല്‍സ്പണ്‍ കോര്‍പാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it