അറിഞ്ഞോ, യൂണികോണ്‍ വമ്പന്റെ ഈ കമ്പനി ഓഹരി വിപണിയിലേക്ക്

ഹോനാസയില്‍ നിന്നുള്ള എഫ്എംസിജി (FMCG) ബ്രാന്‍ഡായ മാമഎര്‍ത്തും (Mamaearth) ഓഹരി വിപണിയിലേക്ക്. ഇന്ത്യന്‍ സ്‌കിന്‍ കെയര്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ മാമഎര്‍ത്ത് പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 300 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്. ഐപിഒ 2023 ല്‍ തുറക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ മൊത്തം മൂന്ന് ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യം നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ സെക്വോയയും ബെല്‍ജിയത്തിലെ സോഫിനയും ഉള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് ഫണ്ട് സമാഹരിച്ചതിന് പിന്നാലെ കമ്പനിയുടെ മൂല്യം 1.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
2022-ല്‍ യൂണികോണായ ആദ്യത്തെ കമ്പനിയാണ് മാമഎര്‍ത്തന്റെ മാതൃകമ്പനിയായ ഹോനാസ കണ്‍സ്യൂമര്‍. ഭാര്യ-ഭര്‍ത്താക്കന്‍മാരായ ഗസല്‍ അലഗ്, വരുണ്‍ അലഗ് എന്നിവര്‍ ചേര്‍ന്നാണ് 2016ല്‍ വ്യക്തിഗത പരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങളുമായി മാമഎര്‍ത്ത് സ്ഥാപിച്ചത്. പിന്നാലെ ഫേസ് വാഷ്, ഷാംപൂ, ഹെയര്‍ ഓയില്‍ തുടങ്ങിയ 'ടോക്സിന്‍ രഹിത' ഉല്‍പ്പന്നങ്ങളുടെ ശ്രേണിയില്‍ സ്‌കിന്‍ കെയര്‍ നിര്‍മാതാക്കള്‍ ജനപ്രിയമാവുകയും ചെയ്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ എഫ്എംസിജി കമ്പനിയായി മാറാനാണ് മാമേര്‍ത്ത് ലക്ഷ്യമിടുന്നത്.
ഐപിഒയുടെ (IPO) ബുക്ക് റണ്ണര്‍മാരായി നിയമിക്കുന്നതിനായി ജെപി മോര്‍ഗന്‍ ചേസ്, ജെഎം ഫിനാന്‍ഷ്യല്‍, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ എന്നിവയുമായി കമ്പനി ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.




Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it