2022ലെ ആദ്യ ഐപിഒ എജിഎസ് ട്രാന്‍സാക്ട് ടെക്കിന്റേത്; പ്രൈസ് ബാന്‍ഡ് അറിയാം

പേയ്‌മെന്റ് സൊല്യൂന്‍സ് പ്രൊവൈഡര്‍മാരായ എജിഎസ് ട്രാന്‍സാക്റ്റ് ടെക്ക്‌നോളജീസ് പ്രാംഭ ഓഹരി വില്‍പ്പന (ഐപിഒ) ഈ മാസം നടക്കും. ജനുവരി 19 മുതല്‍ 21 വരെയാണ് ഐപിഒ. ഓഹരി ഒന്നിന് 166-175 രൂപയാണ് പ്രൈസ് ബാന്‍ഡ്. ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡിങ് ജനുവരി 18ന് തുടങ്ങും.

നേരത്തെ നിശ്ചയിച്ചിരുന്ന 800 കോടിയില്‍ നിന്ന് ഐപിഒയിലൂടെ സാഹരിക്കുന്ന തുക 680 കോടി രൂപയായി കമ്പനി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയുള്ള ഓഹരികളാണ് വില്‍ക്കുന്നത്. എജിഎസ് ട്രാന്‍സാക്റ്റ് സ്ഥാപകനും ചെയര്‍മാനുമായ രവി ബി ഗോയല്‍ 677.58 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കും. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 85 ഓഹരികളോ അതിന്റെ ഗുണിതങ്ങളായോ നിക്ഷേപം നടത്താം.
ബാങ്കുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും എടിഎം, ക്യാഷ് റീസൈക്ലര്‍ മെഷീൻ (സിആര്‍എം) ഔട്ട്സോഴ്സിംഗ്, ക്യാഷ് മാനേജ്മെന്റ്, മര്‍ച്ചന്റ് സൊല്യൂഷനുകള്‍, ട്രാന്‍സാക്ഷന്‍ പ്രോസസ്സിംഗ്, മൊബൈല്‍ വാലറ്റ് തുടങ്ങിയ സേവനങ്ങളാണ് എജിഎസ് ട്രാന്‍സാക്റ്റ് നല്‍കുന്നത്. നേരത്തെ 2015ല്‍ 1,350 കോടിയുടെയും 2018ല്‍ 1000 കോടിയുടെയും ഐപിഒ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം എജിഎസ് ട്രാന്‍സാക്റ്റ് പിന്മാറിയിരുന്നു. ഐസിഐസിഐ സെക്യൂരിറ്റീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍.


Dhanam News Desk
Dhanam News Desk  
Next Story
Share it