അറിഞ്ഞോ? മറ്റൊരു അദാനി കമ്പനി കൂടി ഓഹരി വിപണിയിലേക്ക്!

എഫ്എംസിജി കമ്പനിയായ അദാനി വില്‍മറിന് (Adani Wilmar) ശേഷം മറ്റൊരു അദാനി കമ്പനി കൂടി ഓഹരി വിപണിയിലേക്കെത്തുന്നു. ഗ്രൂപ്പിന് കീഴിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ അദാനി ക്യാപിറ്റലാണ് (Adani Capital) പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നത്. 2024ന്റെ തുടക്കത്തില്‍ നടന്നേക്കാവുന്ന ഐപിഒയില്‍ (IPO) 1,500 കോടി രൂപ (188 മില്യണ്‍ ഡോളര്‍) സമാഹരിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

മുംബൈ ആസ്ഥാനമായുള്ള അദാനി ക്യാപിറ്റല്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ രണ്ട് ബില്യണ്‍ ഡോളറിന്റെ മൂല്യമാണ് ലക്ഷ്യമിടുന്നത്. ഏകദേശം 10 ശതമാനം ഓഹരികള്‍ ഐപിഒയിലൂടെ കൈമാറുമെന്നും ചെയ്യുമെന്നും ഏകദേശം 2 ബില്യണ്‍ ഡോളറിന്റെ മൂല്യം ലക്ഷ്യമിടുന്നതായും മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗൗരവ് ഗുപ്ത പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അദാനി ക്യാപിറ്റല്‍ 2017 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. അതിന്റെ 2020-21 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2021 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തില്‍ ഏകദേശം 16.3 കോടിയുടെ അറ്റ വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്. കമ്പനിക്ക് എട്ട് സംസ്ഥാനങ്ങളിലായി 154 ശാഖകളും 60,000 വായ്പാ ഉപഭോക്താക്കളുമാണുള്ളത്. സ്ഥാപനത്തിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി ഏകദേശം 1 ശതമാനമാണെന്നും എല്ലാ വര്‍ഷവും ലോണ്‍ ബുക്ക് ഇരട്ടിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഗൗരവ് ഗുപ്ത പറഞ്ഞു.


Dhanam News Desk
Dhanam News Desk  
Next Story
Share it