Begin typing your search above and press return to search.
ഇ-പാൻ' കാർഡിന് അപേക്ഷിക്കാം! അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ
മിനുട്ടുകൾക്കകം ഇലക്ട്രോണിക് പാൻ കാർഡ് ലഭ്യമാക്കാനുള്ള സംവിധാനം ആദായ നികുതി വകുപ്പ് അവതരിപ്പിച്ചു. സേവനം സൗജന്യമായിരിക്കും. അപേക്ഷകന് ആധാർ കാർഡ് ഉണ്ടായിരിക്കണം. നിലവിൽ പാൻ കാർഡ് ഉള്ളവർക്ക് ഇ-പാനിന് അപേക്ഷിക്കാൻ സാധിക്കില്ല. ഒരു നിശ്ചിത സമയത്തേയ്ക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ.
'ഇ-പാൻ' കാർഡിന് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിലവിൽ പാൻ കാർഡ് ഉള്ളവർക്ക് ഇ-പാനിന് അപേക്ഷിക്കാൻ സാധിക്കില്ല
- രാജ്യത്ത് സ്ഥിരതാമസമാക്കിയ വ്യക്തികൾക്ക് മാത്രമേ ഇ-പാനിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.
- ആധാർ കാർഡുമായി ബന്ധിപ്പിച്ച ഒരു ആക്ടീവ് മൊബൈൽ നമ്പർ ഉണ്ടായിരിക്കണം
- ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ-പാൻ തയ്യാറാക്കുക
- ആധാറിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ uidai.gov.in വെബ്സൈറ്റിൽ പോയി അത് തിരുത്തിയതിന് ശേഷം ഇ-പാൻ അപേക്ഷ നകുന്നതാണ് ഉത്തമം
- ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും ഇ-പാൻ അനുവദിക്കുക
- ആദായ നികുതി വകുപ്പിൻറെ വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്ത് വേണം അപേക്ഷ സമർപ്പിക്കാൻ (അപേക്ഷ സമർപ്പിക്കുന്നതിനായി https://goo.gl/u8Wpkn എന്ന ലിങ്കിൽ പോകുക)
- ഇ-പാൻ അപേക്ഷകർ തങ്ങളുടെ ഒപ്പിന്റെ സ്കാൻ ചെയ്ത കോപ്പി (വെള്ള പേപ്പറിൽ) അപ്‌ലോഡ് ചെയ്യണം
- ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബീൽ നമ്പറിലേയ്ക്ക് വരുന്ന വൺ ടൈം പാസ്സ്‌വേർഡ് (OTP) കൂടി അപേക്ഷ നൽകുന്ന സമയത്ത് സമർപ്പിക്കണം
- അപേക്ഷ നല്കികഴിഞ്ഞാൽ 15 അക്ക ഇ-പാൻ നമ്പർ മൊബീൽ നമ്പറിലും ഇ-മെയിൽ വിലാസത്തിലും ലഭ്യമാകും
Next Story