ബി റൈറ്റ് റിയല്‍ എസ്റ്റേറ്റ് ഐപിഒ തുറന്നു

ബി റൈറ്റ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡിന്റെ (B-Right Real Estate) പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം. 44.36 കോടി രൂപയുടെ ഐപിഒ (IPO) ജുലൈ അഞ്ച് വരെയാണ് സബ്സ്‌ക്രിപ്ഷനായി തുറന്നിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 153 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്. ഐപിഒയില്‍ പങ്കെടുക്കേണ്ടതുണ്ടെങ്കില്‍ ഒരു നിക്ഷേപകന്‍ കുറഞ്ഞത് 1,22,400 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. കാരണം 800 ഓഹരികളാണ് ഒരു ലോട്ടിലുണ്ടായിരിക്കുക.

പുതിയ 2,899,200 ഓഹരികള്‍ ഇഷ്യൂ ചെയ്യുന്ന ഐപിഒയിലൂടെ 44.36 കോടി രൂപ സമാഹരിക്കാനാണ് ബി റൈറ്റ് റിയല്‍ എസ്റ്റേറ്റ് ലക്ഷ്യമിടുന്നത്. ഐപിഒ അലോട്ട്‌മെന്റ് തീയതി ജൂലൈ എട്ടായിരിക്കാനാണ് സാധ്യത. പൂര്‍വ ഷെയര്‍ജിസ്ട്രി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ബി റൈറ്റ് റിയല്‍ എസ്റ്റേറ്റ് ഐപിഒയുടെ രജിസ്ട്രാറായി നിയമിച്ചിട്ടുള്ളത്.
ഓഹരികള്‍ ജൂലൈ 13ന് ബിഎസ്ഇ (BSE) എസ്എംഇ എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2008-ല്‍ സ്ഥാപിതമായ ബി റൈറ്റ് റിയല്‍ എസ്റ്റേറ്റിന് കണ്‍സ്ട്രക്ഷന്‍, ഫിനാന്‍സ് (ഇക്വിറ്റി & ഡെറ്റ് ഫണ്ടിംഗ്), ലീസിംഗ് ഡിവിഷന്‍ എന്നിങ്ങനെ മൂന്ന് മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it