ഭാരത് ബോണ്ട് ഇടിഎഫ് നിക്ഷേപം 10,000 കോടി

രണ്ടാം ഘട്ടമായി പുറത്തിറക്കിയ ഭാരത് ബോണ്ട് ഇടിഎഫില്‍ 10,000 കോടിയോളം രൂപയുടെ നിക്ഷേപമെത്തി. 3,000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്താണ് മൂന്നിരട്ടിയിലേറെ നിക്ഷേപമെത്തിയത്.നിക്ഷേപത്തിന്റെ അവസാന കണക്കുകള്‍ തിങ്കളാഴ്ച പുറത്തുവിടും.
ജൂലായ് 14നാണ് രണ്ടാംഘട്ടമായി ഭാരത് ഇടിഎഫില്‍ നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയത്. 17 ന് ക്ലോസ് ചെയ്തു. എല്ലാ വിഭാഗം നിക്ഷേപകരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ്(ദിപം)സെക്രട്ടറി ട്വീറ്റ് ചെയ്തു.
മൂന്നുവര്‍ഷം, പത്തുവര്‍ഷം എന്നിങ്ങനെ നിശ്ചിത കാലാവധിയുള്ള രണ്ട് ഇടിഎഫുകളാണ് പുറത്തിറക്കിയത്. പൊതുമേഖല കമ്പനികളുടെ ട്രിപ്പിള്‍-എ റേറ്റിങ് ഉള്ള കടപ്പത്രങ്ങളിലാകും ഇടിഎഫ് നിക്ഷേപം നടത്തുക. സര്‍ക്കാരിനുവേണ്ടി ഈഡല്‍വെയ്സ് അസ്റ്റ് മാനേജുമെന്റ് കമ്പനിയ്ക്കാണ് ഇടിഎഫിന്റെ നടത്തിപ്പ് ചുമതല.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline