ഭാരത് ബോണ്ട് ഇടിഎഫ്; നിക്ഷേപിക്കും മുന്‍പ് അറിയാം ചില കാര്യങ്ങള്‍

നിക്ഷേപകരില്‍ നിന്നു സമാഹരിക്കുന്ന തുക പൊതുമേഖലാ സ്ഥാപനങ്ങളുടെ കടപ്പത്രങ്ങളില്‍ മാത്രം നിക്ഷേപിക്കുന്ന ഭാരത് ബോണ്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ രണ്ടാം ഘട്ടം ഇന്ന് മുതല്‍ തുടങ്ങി. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഏഡല്‍വെയ്‌സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടത്തുന്നത്.

* മികച്ച സുരക്ഷിതത്വം ഉറപ്പു നല്‍കുന്ന ട്രിപ്പിള്‍ എ റേറ്റിംഗ് ഉള്ള കടപ്പത്രങ്ങളിലാണ് പദ്ധതി നിക്ഷേപിക്കുക.

* 2025 ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാകുന്ന പദ്ധതിയിലേക്കും 2031 ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാകുന്ന പദ്ധതിയിലേക്കുമാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്.

* 11000 കോടി രൂപ വരെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജൂലൈ 17 വരെയാണ് ആദ്യ ഫണ്ട് വില്‍പ്പന(ന്യൂ ഫണ്ട് ഓഫര്‍- എന്‍എഫ്ഒ).

* ഇഷ്യുവിന്റെ 25 ശതമാനം റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുള്ളതാണ്. 75 ശതമാനം റിട്ടയര്‍മെന്റ് ഫണ്ടുകള്‍ക്കും നിക്ഷേപസ്ഥാപനങ്ങള്‍ക്കുമായി നീക്കിവച്ചിട്ടുള്ളതാണ്.

* എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് ആയതിനാല്‍ എന്‍എഫ്ഒ കാലയളവിനു ശേഷം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെ വില്‍ക്കല്‍, വാങ്ങലുകള്‍ സാധ്യമാണ്.

* 1001 രൂപയാണ് റീറ്റെയല്‍ നിക്ഷേപകര്‍ക്കുള്ള മിനിമം നിക്ഷേപ തുക. പിന്നീട് ഒന്നിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം.

* ഡീമാറ്റ് അക്കൗണ്ടുള്ള ആര്‍ക്കും അപേക്ഷിക്കാം. ഡീമാറ്റ് ഇല്ലാത്തവര്‍ക്ക് ഭാരത് ബോണ്ട് ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന രീതിയിലൂടെ നിക്ഷേപിക്കാം.

റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കാത്ത, ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ച മാര്‍ഗമാണിത്. മൂലധന സുരക്ഷിതത്വവും ഉറപ്പായ റിട്ടേണുമാണ് പദ്ധതിയുടെ ഗുണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it