ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച! സെന്‍സെക്‌സിന് നഷ്ടമായത് 4000 പോയ്ന്റ്

ധനകാര്യ ഓട്ടോമൊബീല്‍ ഓഹരികളാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്

negative trend in stock market

ഒറ്റ ദിവസത്തെ ഏറ്റവും വലിയ തകര്‍ച്ചയ്ക്കാണ് ഓഹരി വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ അടച്ചിടാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വിപണി കൂപ്പു കുത്തിയത്.
ഇന്ന് വ്യാപാരം ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടും മുന്‍പ് ലോവര്‍ സര്‍ക്യൂട്ട് ഭേദിച്ചതിനെ തുടര്‍ന്ന് വിപണി 45 മിനിട്ട് നിര്‍ത്തിവച്ചിരുന്നു.  പിന്നീട് വ്യാപാരം പുനരാരംഭിച്ചപ്പോഴും സെന്‍സെക്‌സിന് പിടിച്ചു നില്‍ക്കാനായില്ല.  രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി.

സെന്‍സെക്‌സ് 3934 പോയ്ന്റ് ഇടിഞ്ഞ് 25,981 ലും നിഫ്റ്റി 130 ശതമാനം ഇടിഞ്ഞ് 7610 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ധനകാര്യ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. സ്വകാര്യ ബാങ്ക് സൂചികകള്‍ 17 ശതമാനമാണ് നഷ്ടമുണ്ടാക്കിയത്.

എച്ച് ഡിഎഫ്‌സി ബാങ്ക് 13 ശതമാനവും ഐസിഐസിഐ ബാങ്ക് 18 ശതമാനവും ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 23 ശതമാനവും ബജാജ് ഫിനാന്‍സ് 24 ശതമാനവും ആക്‌സിസ് ബാങ്ക് 28 ശതമാനവും ഇടിവ് രേഖപ്പെടുത്തി.
വാഹന നിര്‍മാണം നിര്‍ത്തിവച്ചത് ഓട്ടോമൊബീല്‍ ഓഹരികളിലും കനത്ത നഷ്ടമുണ്ടാക്കി. ബജാജ് ഓട്ടോ ഓഹരികള്‍ 14 ശതമാനം ഇടിഞ്ഞപ്പോള്‍ മാരുതി സുസുക്കിയുടെ ഇടിവ് 17 ശതമാനമാണ്.
കോറോണ ബാധയുടെ പശ്ചാത്തലത്തില്‍ നിരവധി കമ്പനികള്‍ അടച്ചു പൂട്ടുകയും സംസ്ഥാനങ്ങള്‍ അടച്ചിടുകയും ചെയ്തിരുന്നു. ഇന്ന് വരെ 400 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് വിപണിയില്‍ ഉണ്ടായത്.
അതേസമയം, ഓഹരിയില്‍ വിലയിടിയുമ്പോള്‍ പ്രൊമോട്ടര്‍മാര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും കാണാനുണ്ട്. 17 കമ്പനികള്‍ ഇതിനകം ബൈബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here