Begin typing your search above and press return to search.
വീണ്ടും 42,000 ഡോളര്‍ മറികടന്ന് ബിറ്റ്‌കോയിന്‍ മൂല്യം
ബിറ്റ്‌കോയിന്‍ വീണ്ടും 42000 ഡോളറിന് മുകളിലേക്ക്. 2022 ല്‍ തുടര്‍ച്ചയായ ഇടിവിന് ശേഷം അല്‍പ്പം കരകയറിയ ബിറ്റ്‌കോയിന്‍ വീണ്ടും 40000 ഡോളറിന് താഴെക്ക് പതിക്കുകയും ഇപ്പോള്‍ 42000 ഡോളര്‍ എന്ന മൂല്യത്തിലേക്ക് ഉയരുകയും ചെയ്യുകയായിരുന്നു. 42784.10 ഡോളറിനാണ് തിങ്കളാഴ്ച രാവിലെ ബിറ്റ്‌കോയിന്‍ വിനിമയം നടന്നത്.
ക്രിപ്റ്റോകറന്‍സികളില്‍, ബിറ്റ്കോയിന്‍ വില വാരാന്ത്യത്തില്‍ 40,000 ഡോളറിന് മുകളില്‍ കുതിച്ചതിന് ശേഷം 1.5%-2.0% വരെ ഉയരുകയായിരുന്നു. അതേസമയം, 2021 നവംബറില്‍ നേടിയ 69,000 ഡോളറിന്റെ റെക്കോര്‍ഡില്‍ നിന്ന് 39% അകലെയാണ് ബിറ്റ്‌കോയിന്‍ മൂല്യം. അത് പോലെ തന്നെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 2022-ല്‍ മാത്രം ഏകദേശം 9% കുറവ് രേഖപ്പെടുത്തി.
അതേസമയം, ആഗോള ക്രിപ്റ്റോകറന്‍സി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഇന്ന് 2 ട്രില്യണ്‍ ഡോളറിന് മുകളില്‍ ഉയര്‍ന്നുവെന്ന് CoinGecko റിപ്പോര്‍ട്ട് ചെയ്യുന്നു. ഈഥര്‍, ജനുവരി 21-ന് ശേഷം ആദ്യമായി 3,000 ഡോളര്‍ ലെവലിന് മുകളില്‍ സ്‌കെയില്‍ ചെയ്തു.
അതുപോലെ, ബിനാന്‍സ് കോയിന്‍( Binance Coin) ഏകദേശം 0.6% ഇടിഞ്ഞ് 419 ഡോളര്‍ ആയി. Dogecoin വില 5% ഉയര്‍ന്ന് 0.15 ഡോളര്‍ ഉയര്‍ന്നപ്പോള്‍ Shiba Inu 2% വര്‍ധിച്ച് 0.000029 ഡോളര്‍ ആയി. XRP, Stellar, Avalanche, Cardano, Polygon വിലകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നേട്ടത്തോടെ വ്യാപാരം നടത്തുമ്പോള്‍ ടെറ, പോള്‍ക്കഡോട്ട്, സൊലാന എന്നിവരാണ് ഇടിവ് പ്രകടമാക്കിയത്.
Next Story
Videos