Begin typing your search above and press return to search.
വന്‍ ഇടിവില്‍ നിന്ന് അല്‍പ്പമുയര്‍ന്ന് ബിറ്റ്‌കോയിന്‍, മറ്റു കോയിനുകള്‍ ഇടിവില്‍ തന്നെ
മുന്‍ സെഷനുകളില്‍ ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിന് ശേഷം നില അല്‍പ്പം മെച്ചപ്പെടുത്തി ബിറ്റ്‌കോയിന്‍. എന്നാല്‍ ഡോഷ്‌കോയിന്‍ ഉള്‍പ്പെടെ മറ്റ് ജന പ്രിയ ക്രിപ്‌റ്റോ കറന്‍സികള്‍ ഇപ്പോഴും താഴേക്ക് തന്നെയെന്ന് ചൊവ്വാഴ്ച രാവിലെ പുറത്തുവ്‌നന റിപ്പോര്‍ട്ടുകള്‍.
ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി ആയ ബിറ്റ്‌കോയിന്‍ ആദ്യം 32,951 ഡോളര്‍ ആയി കുറഞ്ഞതിന് ശേഷം 36,013 എന്ന നിരക്കിലും ചൊവ്വാഴ്ച ഉച്ചയോടെ 36,146.00 യുഎശ് ഡോളറിലേക്കും നേരിയ തോതില്‍ ഉയര്‍ന്നു
ജൂലൈ 23 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലകളിലാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്‍ വ്യാപാരം നടക്കുന്നത്. അത് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയായ 69,000-ല്‍ നിന്നാണ് കഴിഞ്ഞ നവംബറില്‍ 50% നഷ്ടം രേഖപ്പെടുത്തിയത്. ബിറ്റ്‌കോയിന്‍ 2022-ല്‍ (വര്‍ഷം മുതല്‍ ഇന്നുവരെ) ഇതുവരെ 21% കുറഞ്ഞതായാണ് കണക്കുകള്‍.
മറുവശത്ത്, ബ്ലാക്ക്‌ചെയിനുമായി ബന്ധിപ്പിച്ചിരിക്കുന്ന നാണയവും രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയുമായ ഈഥര്‍, CoinDesk ജനുവരി 25 ന് രാവിലെ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 4% ത്തില്‍ കൂടുതല്‍ ഇടിഞ്ഞ് 2,390 ഡോളര്‍ ആയി. അതേസമയം, CoinGecko അനുസരിച്ച്, ആഗോള ക്രിപ്റ്റോകറന്‍സി വിപണി മൂല്യം ഇന്ന് ഏകദേശം 2% കുറഞ്ഞ് 1.71 ട്രില്യണ്‍ ഡോളറിലെത്തി.
Next Story
Videos