Begin typing your search above and press return to search.
ഐപിഒയ്ക്ക് ഒരുങ്ങി ബിറ്റ്‌കോയിന്‍ മൈനിംഗ് കമ്പനി റോഡിയം, ക്രിപ്‌റ്റോ മേഖലയില്‍ നിന്ന് ആദ്യം
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌കോയിന്‍ മൈനിംഗ് കമ്പനിയായ റോഡിയം എന്റര്‍പ്രൈസസ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒ നടന്നാല്‍ ക്രിപ്‌റ്റോ മേഖലയില്‍ നിന്ന് ലിസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ കമ്പനിയായി റോഡിയം മാറും. 100 മില്യണ്‍ ഡോളറാണ് (ഏകദേശം 744 കോടി രൂപ) ഐപിഒയിലൂടെ സമാഹരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്. $12- $14 നിരക്കില്‍ 7.69 ദശലക്ഷം ഓഹരികളാണ് വില്‍ക്കുക.
ചെലവ് കുറഞ്ഞ മൈനിംഗ് സാധ്യമാക്കുന്ന പ്രൊപ്രൈറ്ററി ടെക്ക്, ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയാണ് കമ്പനി ഉപയോഗിക്കുന്നത്. യുഎസ് സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ അറിയിച്ചത് പ്രകാരം 125 മെഗാവാട്ടിന്റെ ശേഷിയാണ് റോഡിയത്തിന്റെ ടെക്‌സാസിലെ മൈനിംഗ് കേന്ദ്രത്തിനുള്ളത്. ഐപിഒയ്ക്ക് ശേഷം ടെക്‌സാസില്‍ രണ്ടാമത്തെ മൈനിംഗ് കേന്ദ്രം ആരംഭിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടെ കമ്പനിയുടെ മൈനിംഗ് ശേഷി 225 മെഗാവാട്ട് വര്‍ധിക്കും.
ക്രിപ്‌റ്റോ മൈനിംഗിന് 10 വര്‍ഷത്തെ നികുതി ഇളവ്, പരിശീലനം തുടങ്ങിയവ നൽകുന്ന സ്റ്റേറ്റ് ആണ് ടെക്‌സാസ്. അതേ സമയം ക്രിപ്‌റ്റോ മൈനിംഗ് അനുവദിക്കുന്നതില്‍ ടെക്‌സാസിലെ വൈദ്യുതി ബോര്‍ഡിനെതിരെ ശക്തമായ പ്രതിഷധവും ഉയരുന്നുണ്ട്. ശൈത്യകാലത്ത് വൈദ്യുതി തടസം ഹീറ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചത്, ടെക്‌സാസില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയിരുന്നു. 2023 ഓടെ ടെക്‌സാസിലെ ക്രിപ്‌റ്റോ മൈനിംഗ്,ഡാറ്റാ സെന്ററുകള്‍ക്കായി 50,00 മെഗാവാട്ട് വൈദ്യുതി വേണ്ടിവരുമെന്നാണ് കണക്ക്.
Next Story
Videos