38 ശതമാനം ഉയര്‍ച്ചയില്‍ ലിസ്റ്റിംഗ്, മികച്ച പ്രതികരണവുമായി ഡിസിഎക്‌സ് ഓഹരികള്‍

ഡിസിഎക്‌സ് സിസ്റ്റംസ് (DCX Systems Ltd) ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയായ 207 രൂപയില്‍ നിന്ന് 38 ശതമാനം ഉയര്‍ന്ന് 286.25 രൂപയിലാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. നിലവില്‍ എന്‍എസ്ഇയില്‍ 301.45 രൂപ നിരക്കിലാണ് (10.45 AM) ഡിസിഎക്‌സ് ഓഹരികളുടെ വ്യാപാരം നടക്കുന്നത്.

94.45 രൂപ അഥവാ 45.63 ശതമാനം ആണ് ഓഹരികള്‍ ഉയര്‍ന്നത്. ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയായിരുന്നു ഡിസിഎക്‌സിന്റെ പ്രാരംഭ ഓഹരി വില്‍പ്പന (IPO). 400 കോടി രൂപയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 100 കോടിയുടെ ഓഹരികളുമാണ് കമ്പനി ഡിസിഎക്‌സ് വിറ്റത്. ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത് 69.79 തവണയാണ്.

2011ല്‍ ബംഗളൂരു ആസ്ഥാനമായ സ്ഥാപിച്ച ഡിസിഎക്‌സ് സിസ്റ്റം ഇന്റഗ്രേഷന്‍, കേബിള്‍ ഹാര്‍നെസ്, ഇലക്ട്രോണിക്‌സ് സബ് സിസ്റ്റംസ് തുടങ്ങിയ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it