ഓഹരി വിപണി നഷ്ടത്തില്‍

രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി ഇന്നുച്ചയോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി ഇന്നുച്ചയോടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെന്‍സെക്സ് 361.92 പോയിന്റ് നഷ്ടത്തില്‍ 38,305.41 പോയിന്റിലും നിഫ്റ്റി 114.55 പോയിന്റ് നഷ്ടത്തില്‍ 11,359.90 ലുമാണ് ക്ലോസ് ചെയ്തത്.

രാവിലെ 237 പോയന്റ് വരെ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. റിലയന്‍സ് പവര്‍ ലിമിറ്റഡ്, എന്‍എംഡിസി ലിമിറ്റഡ്, ഇന്ത്യാ ബുള്‍സ് ഹൗസിങ്ങ് ഫിനാന്‍സ്,കണ്ടെയിനര്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ നേട്ടവും യെസ് ബാങ്ക് ലിമിറ്റഡ്, ദിവാന്‍ ഹൗസിങ്ങ്, എസ്ആര്‍ഇഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, സീ എന്റര്‍ടെയിന്‍മെന്റ് എന്നീ കമ്പനികള്‍ നഷ്ടവും രേഖപ്പെടുത്തി.കൂടുതല്‍ പൊതു മേഖലാ ഓഹരി വില്‍പ്പനയ്ക്കു സര്‍ക്കാര്‍ തയ്യാറാകുന്നുവെന്ന വാര്‍ത്ത കണ്ടെയിനര്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം ഓഹരികള്‍ക്കു നേട്ടമുണ്ടാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here