നിക്ഷേപകരുടെ ആശങ്ക പ്രകടം, ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തില്‍ വന്‍ ഇടിവ്
2019ല്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തില്‍ 41 ശതമാനം ഇടിവ്. 75,000 കോടി രൂപയാണ് 2019ല്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം വന്നത്. വിപണിയിലെ അതിശക്തമായ ചാഞ്ചാട്ടങ്ങളും സാമ്പത്തിക വളര്‍ച്ചയിലെ കുറവും നിക്ഷേപകരില്‍ സൃഷ്ടിച്ച ആശങ്കയാണ് ഇതുവഴി പ്രകടമായത്.
അസോസിയേഷന് ഓഫ് മ്യുച്വല്‍ ഫണ്‍ ഇന്‍ ഇന്ത്യയുടെ (ആംഫി) കണക്ക് പ്രകാരം ഇക്വിറ്റി, ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ് സ്കീമുകള്‍ വഴി 2019ല്‍ വന്നത് 74,870 കോടി രൂപ മാത്രം. 2018ലെ 1.2 ട്രില്യണ്‍ നിക്ഷേപത്തില്‍ നിന്ന് ഏറെക്കുറവ്. 2017ല്‍ 1.33 ട്രില്യണ്‍ നിക്ഷേപമുണ്ടായിരുന്നു.
ഈ സ്ഥിതിക്ക് ഈ വര്‍ഷം മാറ്റമുണ്ടാകുമെന്നും നിക്ഷേപകര്‍ ഇക്വിറ്റി പദ്ധതികളിലേക്ക് ആകൃഷ്ടരാകുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വിപണിയിലെ അനിശ്ചിതത്വം കുറച്ചുകാലം കൂടി തുടരുമെന്നതിനാല്‍ അതില്‍ നിന്ന് നേട്ടമെടുക്കാനാണ് നിക്ഷേപര്‍ ശ്രമിക്കേണ്ടതെന്ന് അവര്‍ പറയുന്നു.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline