നിക്ഷേപകര്‍ക്ക് നഷ്ടം 4.58 കോടി രൂപ! വിപണിയുടെ തകര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ അറിയാം

ആഭ്യന്തര സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കോവിഡ് വ്യാപനത്തെ തടഞ്ഞു നിര്‍ത്തിയ രാജ്യങ്ങളില്‍ വീണ്ടും രോഗികകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ്് പ്രധാനമായും വിപണി സെന്റിമെന്റ്‌സിനെ ബാധിച്ചത്. ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദവും വിപണിയെ ബാധിച്ചു.
സെന്‍സെക്‌സ് 811.68 പോയ്ന്റ് ( 2.09 ശതമാനം) ഇടിഞ്ഞ് 38,034 ലും നിഫ്റ്റി 282.75 പോയ്ന്റ്(2.46 ശതമാനം) ഇടിഞ്ഞ് 11,222.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടിയിലെ ചില കമ്പനികളൊഴികെ ബാക്കി സെക്ടറുകളെല്ലാം തന്നെ കനത്ത വില്‍പ്പന ദൃശ്യമായി.
ഈ വീഴ്ചയില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 4.58 ലക്ഷം കോടിയാണ്. ഇന്ന് വിപണിയെ സ്വാധീനിച്ച പ്രധാന ഘടകങ്ങള്‍ ഇവയാണ്:

ഉയരുന്ന കൊറോണ കേസുകള്‍

ഒരു പരിധിവരെ കൊറോണ വ്യാപനത്തെ പിടിച്ചു നിര്‍ത്തിയിരുന്ന യൂറോപ്പില്‍ വീണ്ടും കേസുകള്‍ അിവേഗം ഉയരുകയാണ്. ഇത് ആഗോള വിപണികളിലെല്ലാം നിക്ഷേപ സെന്റിമെന്റ്‌സിനെ ബാധിച്ു. ഡെന്‍മാര്‍ക്ക്, ഗ്രീസ്, സ്‌പെയിന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ്.
പ്രതിദിന കേസുകള്‍ 6000 ആയതോടെ ബ്രിട്ടന്‍ രണ്ടാം ഘട്ട ലോക്ക്ഡാണ്‍ നടപ്പാക്കുന്നത് പരിഗണിക്കുന്നുണ്ട്. ഫ്രാന്‍സ്, ഓസ്ട്രിയ, നെതര്‍ലെന്റ്‌സ് എന്നിവിടങ്ങളില്‍ കേസ് ഉയരുന്നത് ആശങ്കയുളവാക്കുന്നതായി ജര്‍മന്‍ ആരോഗ്യമന്ത്രി പറയുന്നു.
ഇന്ത്യയില്‍ ഓരോ ദിവസവും ഒരു ലക്ഷത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആഗോള വില്‍പ്പന സമ്മര്‍ദ്ദം

കോവിഡ് വ്യാപനം മൂലമുണ്ടായ നിയന്ത്രണങ്ങള്‍ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയതോടെ യൂറോപ്യന്‍ ഓഹരി സൂചികകള്‍ ജൂലൈ മുതല്‍ താഴേക്കാണ്. അന്താരാഷ്്ട്ര ബാങ്കുകളിലെ സംശയകരമായ ഇടപാടുകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നതും സൂചികകളെ ബാധിച്ചിട്ടുണ്ട്്.
എസ് ആന്‍ഡ് പി ഇക്വിറ്റി ഫ്യൂച്ചര്‍ 1.8 ശതമാനം താഴ്ന്നു, യൂഎസ് ഓഹരികള്‍ കഴിഞ്ഞ മൂന്ന് ആഴ്ചയായി നഷ്ടടത്തിലാണ്. അടുത്ത സുപ്രീം കോടതി ജസ്റ്റിസ് ആരായിരിക്കുമെന്നതിനെ കുറിച്ചുള്ള റിപ്ലബ്ലിക്കന്‍- ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ തമ്മിലുള്ള രാഷ്ട്രിയ പോരാട്ടവും വിപണിയെ സ്വാധീനിക്കുന്നുണ്ട്.

അതിർത്തി സംഘർഷം

ഇന്ത്യന്‍- ചൈനീസ് സൈനികര്‍ ഇപ്പോഴും അതിര്‍ത്തിയില്‍ ഒരു മുന്നേറ്റത്തിനായി കാത്തുനില്‍ക്കുകയാണ്. പല തവണ നയതന്ത്ര ചര്‍ച്ചകള്‍ നടന്നെങ്കിലും ശാശ്വത പരിഹാരം കണ്ടെത്താനാകാത്തത് വിപണിയെ അസ്വസ്ഥമാക്കുന്നുണ്ട്.

ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദം സെന്‍സെക്‌സ് 731 പോയ്ന്റ് ഇടിഞ്ഞു; നിഫ്റ്റി 11300 നു താഴെ

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it