ഒന്നര മാസത്തിനുള്ളില്‍ ഓഹരി വിപണിയിലേക്ക് എത്തുന്നത് നാല് പുതിയ കമ്പനികള്‍

ഓഹരി വിപണിയില്‍ ഐ പി ഒ മേളം വീണ്ടും മുറുകുന്നു. അടുത്ത 3 - 5 ആഴ്ചകള്‍ക്കുള്ളില്‍ നാല് കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തും. ശ്യാം മെറ്റാലിക്‌സ്, ഡോഡ്‌ല ഡയറി, കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) ഹോസ്പിറ്റല്‍സ്, ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ കമ്പനികളുടെ ഐപിഒകളാണ് ഉടന്‍ വരുന്നത്.

മിഡ് - സ്‌മോള്‍ കാപ് വിഭാഗത്തില്‍ പെട്ടവയാണ് പുതിയ കമ്പനികള്‍. ഓഹരി വിപണി ചാഞ്ചാട്ടത്തിലാണെങ്കിലും സ്‌മോള്‍ - മിഡ് കാപ് ഓഹരികള്‍ ശരാശരിയിലും ഉയര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നത് ഐ പി ഒ നടത്തുന്ന കമ്പനികള്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

ക്ലീന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി 1400 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ശ്യാം മെറ്റല്‍സ് - 1,100 കോടി രൂപ, ഡോഡ്‌ല ഡയറി - 800 കോടി രൂപ, കിംസ് ഹോസ്പിറ്റല്‍സ് - 700 കോടി രൂപ എന്നിങ്ങനെയാണ് സമാഹരണ ലക്ഷ്യം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 31 കമ്പനികളുടെ ഐപിഒകളാണുണ്ടായത്. കഴിഞ്ഞ ആറാഴ്ചക്കിടെ 12 ഓളം കമ്പനികള്‍ ഓഫര്‍ ഡോക്യുമെന്റുകളുമായി സെബിയെ സമീപിച്ചിട്ടുണ്ട്. സൊമാറ്റോ, ആദിത്യ ബിര്‍ള സണ്‍ലൈഫ് എഎംസി എന്നിവയെല്ലാം ഇതില്‍ പെടും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it