ഇന്ത്യന്‍ മൂലധന വിപണിയില്‍ വീണ്ടും എഫ്പിഐ മുന്നേറ്റം

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ മൂലധന വിപണിയോടു വീണ്ടും പ്രിയമേറിത്തുടങ്ങി. ഈ മാസത്തെ ആദ്യ 15 ദിവസങ്ങളില്‍ ആഭ്യന്തര മൂലധന വിപണികളില്‍ 19,203 കോടി രൂപ എഫ്പിഐ നിക്ഷേപമെത്തി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി വിദേശ നിക്ഷേപത്തില്‍ വന്ന വന്‍ ഇടിവിന് ശേഷമുളള വന്‍ തിരിച്ചുവരവാണിത്.

ഇക്വിറ്റികളിലേക്ക് വന്ന എഫ്പിഐ നിക്ഷേപം 14,435.6 കോടി രൂപയുടേതാണ്. ഡെബ്റ്റ് വിഭാഗത്തില്‍ 4,767.18 കോടി രൂപയും. കോര്‍പ്പറേറ്റ് മേഖലയ്ക്കായും നിക്ഷേപ വര്‍ധനവിനായും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഫലം കാണുന്നതിന്റെ സൂചനയാണ് നിക്ഷേപ വര്‍ധനയെന്ന് നിരീക്ഷകര്‍ പറയുന്നു.ഈ മുന്നേറ്റം നവംബര്‍ മുഴുവനും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ഒക്ടോബറില്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരില്‍ നിന്ന് ആകെ 16,464.6 കോടി രൂപയായിരുന്നു എത്തിയത്. സെപ്റ്റംബറില്‍ 6,557.8 കോടി മാത്രവും.
ആഭ്യന്തര ഘടകങ്ങളാണ് വിദേശ നിക്ഷേപ പ്രവാഹത്തിന് പ്രധാന കാരണമായതെന്ന് മോര്‍ണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ ഇന്ത്യ സീനിയര്‍ അനലിസ്റ്റ് മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it