ആറ് മാസം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് 16 ലക്ഷം സമ്മാനിച്ച ഓഹരി ഇതാണ് !

ഒരു വര്‍ഷം മുമ്പ് വെറും വെറും ആറ് രൂപ നിരക്കില്‍ നിന്നിരുന്ന ഒരു ഓഹരിയുടെ വളര്‍ച്ചയാണ് ഇത്, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 3000 ശതമാനത്തോളം റിട്ടേണ്‍. ജെഐടിഎഫ് ഇന്‍ഫ്രാലോജിസ്റ്റിക്‌സ് ആണ് ഈ മികച്ച നേട്ടം തങ്ങളുടെ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ 6.05 ല്‍ നിന്നും 188 രൂപ വരെ എത്തിയ ഓഹരി ഇന്ന് (നവംബര്‍ 24) 186 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്.

വിപണി നിരീക്ഷകര്‍ പറയുന്നത് ഈ വാട്ടര്‍ സപ്ലൈസ് കമ്പനി സ്റ്റോക്കിന് റീറ്റെയ്ല്‍ നിക്ഷേപകരുടെ ഇടയില്‍ ഡിമാന്‍ഡ് വര്‍ധിച്ചതായാണ്. കാരണം ഇത് കാഴ്ചവെച്ച മികച്ച പ്രകടനം തന്നെയാണെന്ന് കണക്കുകള്‍ പരിശോധിച്ചാലും അറിയാം.
ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കിന്റെ ഓഹരി കഴിഞ്ഞ ഒരു മാസമായി പ്രോഫിറ്റ്-ബുക്കിംഗ് സമ്മര്‍ദ്ദത്തിലാണ്. അതിനാല്‍ തന്നെ ഈ കാലയളവില്‍ ഏകദേശം 28 ശതമാനം താഴേക്ക് പോയിട്ടുമുണ്ട്. 261.50 ല്‍ നിന്ന് 186 ലേക്കാണ് സ്്‌റ്റോക്ക്് ഇടിഞ്ഞത് എങ്കിലും സ്‌റ്റോക്ക് കഴിഞ്ഞ ഒരു വര്‍ം മുന്‍പ് 10 രൂപയില്‍ താഴെയായിരുന്നുവെന്നതാണ് എടുത്തുപറയേണ്ട കാര്യം. നിക്ഷേപകര്‍ക്ക് നല്‍കിയതോ, 3000 ശതമാനമാണ് നേട്ടം.
കഴിഞ്ഞ 6 മാസത്തില്‍ മാത്രം ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് 11.85 രൂപ നിരക്കില്‍ നിന്ന് 188 (ഇന്ന് 186) വരെ ഉയര്‍ന്നു. ഈ കാലയളവില്‍ ഏകദേശം 1500 ശതമാനമാണ് ഓഹരി വില വര്‍ധനവ് കാണാനായത്. അത് പോലെ കഴിഞ്ഞ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍, ഈ ഓഹരി 12.80 രൂപയില്‍ നിന്ന് 188 രൂപ എന്ന നിലയിലേക്കുയര്‍ന്നു. 2021 ല്‍ മാത്രം 1370 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിക്ഷേപക നേട്ടം
ജെഐടിഎഫില്‍ ഒരു മാസം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ച നിക്ഷേപകന് ഒരു ലക്ഷം രൂപ ഇന്ന് 72,000 ആയി കുറഞ്ഞു എന്നത് കാണാമെങ്കിലും 6 മാസം മുമ്പ് നിക്ഷേപിച്ച ഒരു നിക്ഷേപകന്് ആ തുക 16 ലക്ഷമായി മാറുമായിരുന്നു. അതുപോലെ, ഒരു നിക്ഷേപകന്‍ 2021-ന്റെ തുടക്കത്തില്‍ JITF ഇന്‍ഫ്രാ ലോജിസ്റ്റിക്‌സ് ഓഹരികള്‍ ഒന്നിന് 12.80 രൂപയ്ക്ക് വാങ്ങി, ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, അത് ഇപ്പോള്‍ 14.7 ലക്ഷവുമായി മാറുമായിരുന്നു. ക്ഷമയോടെ കാത്തിരിക്കുകയും പഠനം നടത്തി നിക്ഷേപിക്കുകയും ചെയ്യുന്നതിന്റെ നേട്ടമാണ് ഇവിടെയും കാണാന്‍ കഴിയുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it