ഓഹരി വിപണിയില്‍ കുത്തനെ ഇടിവ്: നിമിഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.12 ലക്ഷം കോടി രൂപ!

കുത്തനെ ഇടിഞ്ഞ അമേരിക്കന്‍ ഓഹരി വിപണിയുടെ ചുവടുപിടിച്ച് രാജ്യത്തെ ഓഹരി വിപണികളും താഴ്ന്നപ്പോള്‍ ഇന്ന് വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.12 ലക്ഷം കോടി രൂപ

stock market crash
-Ad-

വാരാന്ത്യ ദിനത്തിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഓഹരി വിപണിയില്‍ കുത്തനെ ഇടിവ്. ഇതേ തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.12 ലക്ഷം കോടി രൂപ.

അമേരിക്കന്‍ വിപണിയിലുണ്ടായ കുത്തനെയുള്ള ഇടിവ്, ലോകമെമ്പാടും കോറോണ കേസുകള്‍ അതിവേഗം കൂടുന്നത്, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സര്‍വീസ് സെക്ട
റില്‍ ഇടിവ് തുടരുന്നത് തുടങ്ങിയവയാണ് ഇന്നത്തെ വിപണി ഇടിവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഇന്നത്തെ വ്യാപാരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ സെന്‍സെക്‌സ് സൂചിക കുത്തനെ ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ ലിസ്റ്റഡ് ഓഹരികളുടെ മൊത്തം വിപണി മൂല്യം വ്യാഴാഴ്ചയിലെ 156.86 ലക്ഷം കോടിയില്‍ നിന്ന് 154.85 കോടി രൂപയിലെത്തി. ഇതോടെ നിക്ഷേപകര്‍ക്ക് ഒലിച്ചുപോയത് 2.12 ലക്ഷം കോടി രൂപ.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here