സ്വര്‍ണം ഇന്ന് ഇടിവില്‍, മറ്റു ലോഹങ്ങള്‍ എങ്ങനെ ?

ഇന്നലെ നേരിയ തോതില്‍ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചിരുന്നതാണ് ഇന്ന് ഇടിഞ്ഞത്. 38,280 രൂപയ്ക്കാണ് ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ തന്നെ ഇടിഞ്ഞ് 38,200 രൂപയിലേക്കാണ് പോയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 4775 രൂപയായി.

ഇന്ന് വ്യാവസായിക ലോഹങ്ങള്‍ നല്ല കയറ്റത്തിലായി. ചൈന നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ ഡിമാന്‍ഡ് കുതിച്ചു കയറും എന്നാണു നിഗമനം. ചെമ്പും അലൂമിനിയവും മുതല്‍ ഊഹക്കച്ചവടക്കാര്‍ വിട്ടുമാറാത്ത നിക്കല്‍ വരെ ഇന്നലെ വലിയ ചാട്ടമാണു നടത്തിയത്.

ചെമ്പുവില 9500 ഡോളറിനു മുകളിലും അലൂമിനിയം 2900 നു മുകളിലും കയറി. നിക്കല്‍ ഇന്നലെ 7.63 ശതമാനം കുതിച്ചപ്പോള്‍ ലെഡും സിങ്കും നാലു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ലോഹങ്ങള്‍ വീണ്ടും ആഗോള വിലക്കയറ്റത്തിനു കുതിപ്പു നല്‍കും എന്നാണു സൂചന. ഡോളര്‍ ഇന്നലെ കയറിയിറങ്ങിയിട്ടു മൂന്നു പൈസ നഷ്ടത്തില്‍ 77.54 രൂപയില്‍ ക്ലോസ് ചെയ്തു.

സ്വര്‍ണം ഇന്നലെ ചെറിയ മേഖലയില്‍ (18521865 ഡോളര്‍) കറങ്ങിയ ശേഷം ഇന്നു രാവിലെ ഇടിവിലാണ്. ഡോളര്‍ സൂചിക ഉയരുന്നതാണു കാരണം. ഇന്നലെ 101.2 ലെത്തിയ സൂചിക ഇന്നു രാവിലെ 101.67 ലേക്കു കയറി. സ്വര്‍ണം 1847- 1849 ഡോളറിലേക്കു താഴ്ന്നു. വീണ്ടും താഴ്ചയ്ക്കാണു സാധ്യതയെന്നു വിപണി കണക്കാക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it