ആഭരണം വാങ്ങുന്നവര്‍ക്ക് സുവര്‍ണകാലം, സംസ്ഥാനത്ത് സ്വര്‍ണം വീണ്ടും ഇടിഞ്ഞു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിവ്. ഒരു പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 36680 രൂപയാണ്. കേരളത്തില്‍ ശനിയാഴ്ച സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 36,760 രൂപയായിരുന്നു. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നിരുന്നത്.

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4585 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3780 രൂപയാണ്. കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ ഉണര്‍വാണ്. പല ജൂവലറികളും വില്‍പ്പന വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണവിലക്കുറവും വിവാഹ സീസണുമാണ് പ്രധാനകാരണം.
ആഗോള വിപണിയില്‍ സ്വര്‍ണം ലോകവിപണിയില്‍ 1666 ഡോളറിലേക്കു താണു. രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളറിന്റെ തുടക്കം 79.69 രൂപയിലായിരുന്നു.
കേരളത്തില്‍ സെപ്റ്റംബര്‍ 16 ന് ആയിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. 36640 രൂപയായിരുന്നു അന്ന് ഒരു പവന്. പിന്നീട് ഈ മാ,ത്തെ വില താരതമ്യം ചെയ്താല്‍ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വില ഇന്നാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ ഒന്നിന് 37200 രൂപയുമായായിരുന്നു സ്വര്‍ണം വ്യാപാരം ആരംഭിച്ചത്. പിന്നീട് താഴ്ന്ന് സെപ്റ്റംബര്‍ 15 മുതല്‍ 37000 രൂപയ്ക്ക് താഴെയായി ഒരു പവന്റെ വ്യാപാരം.
കഴിഞ്ഞ 10 ദിവസത്തെ വില കാണാം
സെപ്റ്റംബര്‍ 09 - 37400 രൂപ
സെപ്റ്റംബര്‍ 10 - 37400 രൂപ
സെപ്റ്റംബര്‍ 11 - 37400 രൂപ
സെപ്റ്റംബര്‍ 12 - 37400 രൂപ
സെപ്റ്റംബര്‍ 13 - 37400 രൂപ
സെപ്റ്റംബര്‍ 14 - 37120 രൂപ
സെപ്റ്റംബര്‍ 15 - 36960 രൂപ
സെപ്റ്റംബര്‍ 16 - 36640 രൂപ
സെപ്റ്റംബര്‍ 17 - 36760 രൂപ
സെപ്റ്റംബര്‍ 18 - 36760 രൂപ
സെപ്റ്റംബര്‍ 19 - 36680 രൂപ
വെള്ളിവില
സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയായി തുടരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it