സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

യുക്രെയ്ൻ-റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുകയറിയ സ്വര്‍ണവില താഴേക്ക്. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പവന് 400 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,635 രൂപയായി. ഇന്നലെ പവന് 320 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണവില രണ്ടുദിവസമായി കുറഞ്ഞതോടെ ഒരു പവന്റെ വില 37,080 രൂപയായി.

സ്വര്‍ണവില (Gold price) അന്താരാഷ്ട്ര വിപണിയില്‍ കുതിച്ചുയര്‍ന്നതോടെ വ്യാഴാഴ്ച സംസ്ഥാനത്ത് രണ്ട് തവണ സ്വര്‍ണ വില ഉയര്‍ന്നിരുന്നു. രാവിലെ 680 രൂപയും ഉച്ചയ്ക്ക് 320 രൂപയും വര്‍ധിച്ചതോടെ ആയിരം രൂപയാണ് അന്ന് വര്‍ധിച്ചത്. പിന്നാലെ രണ്ട് ദിവസങ്ങളിലായി 780 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it