സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്ന് കുത്തനെ താഴേക്ക്

ഒറ്റ ദിവസം കൊണ്ട് സ്വര്‍ണവില പവന് 38160 രൂപയില്‍ നിന്ന് 37600 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.

gold-price-hike-in-kerala-september-30
-Ad-

കേരളത്തില്‍ സ്വര്‍ണ വില ഒറ്റയടിക്ക് കുത്തനെ താഴ്ന്നു. പവന് 560 രൂപ കുറഞ്ഞ് 37600 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4700 രൂപയാണ് ഇന്നത്തെ നിരക്ക്. തിങ്കളാഴ്ച പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 38160 രൂപയായിരുന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ കനത്ത നഷ്ടം നേരിട്ടെങ്കിലും ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. എംസിഎക്സില്‍ സ്വര്‍ണ വില 10 ഗ്രാമിന് 0.14 ശതമാനം ഉയര്‍ന്ന് 50,544 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 0.9 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 61,867 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 2.4 ശതമാനം അഥവാ 1,200 രൂപ ഇടിഞ്ഞിരുന്നു. ആഗോള നിരക്കി ഇടിവിനെ തുടര്‍ന്ന് വെള്ളി വില 9.3 ശതമാനം (6,300 രൂപ) ഇടിഞ്ഞു.

ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണം ഇന്ന് 0.3 ശതമാനം ഉയര്‍ന്ന് 1,918.20 ഡോളറിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,882.70 ഡോളറായി കുറഞ്ഞിരുന്നു. മറ്റ് വിലയേറിയ ലോഹങ്ങളില്‍ വെള്ളി ഇന്ന് ഔണ്‍സിന് 1.1 ശതമാനം ഉയര്‍ന്ന് 25 ഡോളറിലെത്തി. പ്ലാറ്റിനം 0.6 ശതമാനം ഉയര്‍ന്ന് 886.20 ഡോളറായി. പല്ലേഡിയം 0.5 ശതമാനം ഉയര്‍ന്ന് 2,285.44 ഡോളറിലും എത്തി.

കൊറോണ വൈറസ് യൂറോപ്പിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതും പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സാമ്പത്തിക ആശങ്കകളും നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായതെന്ന് വിദഗ്ധര്‍ വിശകലനം ചെയ്യുന്നു. ഡോളര്‍ സൂചികയും ഇടിഞ്ഞു.

-Ad-

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here