കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു; നിരക്കുകള്‍ അറിയാം

കേരളത്തില്‍ മൂന്നു ദിവസമായി നേരിയ തോതില്‍ ഉയര്‍ന്നു നിന്ന സ്വര്‍ണവില ഇടിഞ്ഞു. പവന് 160 രൂപയാണ് വ്യാഴാഴ്ച രാവിലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,280 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 35,440 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 4,430 രൂപയും.

ഇന്ന് എംസിഎക്‌സില്‍ സ്‌പോട്ട് ഗോള്‍ഡ് 0.7% കുറഞ്ഞ് 1,774.41 ഡോളറിലെത്തി. ഇന്ത്യയില്‍, പൊതു അവധി ദിനമായതിനാല്‍ ആദ്യ പകുതിയില്‍ ഫ്യൂച്ചര്‍ ട്രേഡിംഗ് ഇന്ന് അടച്ചിരിക്കുന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് എംസിഎക്‌സില്‍ വ്യാപാരം പുനരാരംഭിക്കും.
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,778.50 ഡോളറില്‍ ആണ് വ്യാപാരം.
ഓഗസ്റ്റ് മാസം ആദ്യം പവന് 36,000 രൂപയായിരുന്നു നിരക്ക്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
പിന്നീട് വില ഇടിഞ്ഞ് ഓഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,680 രൂപയിലേക്ക് കുറഞ്ഞു. പിന്നീട് നേരിയ ചാഞ്ചാട്ടത്തോടെയാണ് 35000 നിരക്കില്‍ തുടര്‍ന്നത്.
ഓഗസ്റ്റ് 13 മുതല്‍ 16 വരെ പവന് 35,200 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. ജൂലൈ ഒന്നിനാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈ 16,20 തിയതികളിലാണ് ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it