ഒക്‌റ്റോബറിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്

കേരളത്തില്‍ ഈ മാസത്തെ ഏറ്റഴും ഉയര്‍ന്ന സ്വര്‍ണവിലയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. ഒക്‌റ്റോബര്‍ തുടക്കത്തില്‍ നേരിയ ഇടിവുണ്ടായെങ്കിലും ഇന്നലെ അത് പവന് 360 രൂപ ഉയര്‍ന്ന് 37480 രൂപയായി എത്തിയിരുന്നു. ഇതാണ് കുത്തനെ ഇടിഞ്ഞത്. ഇന്ന് പവന് 280 രൂപ കുറഞ്ഞ് 37200 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4650 രൂപയാണ് ഇന്നത്തെ വില.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡെമോക്രാറ്റുകളുമായുള്ള ഉത്തേജക ചര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് സ്വര്‍ണത്തിനും ക്രൂഡിനും ആഗോള വിപണിയിലെ ഇടിവ് പ്രകടമായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലും സ്വര്‍ണ വില രണ്ടാം ദിവസം കുറഞ്ഞു.
എംസിഎക്സില്‍ ഡിസംബര്‍ സ്വര്‍ണ്ണ ഫ്യൂച്ചര്‍ നിരക്ക് 10 ഗ്രാമിന് 0.9 ശതമാനം ഇടിഞ്ഞ് 50,088 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകള്‍ 1.5 ശതമാനം ഇടിഞ്ഞ് 59,658 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണ വില 10 ഗ്രാമിന് 0.32 ശതമാനം ഇടിഞ്ഞിരുന്നു. വെള്ളി കിലോയ്ക്ക് 1,450 രൂപ അഥവാ 2.3 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്.
ആഗോള വിപണി പരിശോധിച്ചാല്‍ കഴിഞ്ഞ സെഷനില്‍ 2 ശതമാനം ഇടിവുണ്ടായപ്പോള്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,877.15 ഡോളറായിരുന്നു. ഡോളര്‍ സൂചിക 0.2 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം വെള്ളി വില ഔണ്‍സിന് 0.7 ശതമാനം ഉയര്‍ന്ന് 23.25 ഡോളറിലെത്തി. പ്ലാറ്റിനം വില ഒരു ശതമാനം ഉയര്‍ന്ന് 856.51 ഡോളറായി. പല്ലേഡിയം 0.1 ശതമാനം ഇടിഞ്ഞ് 2,339.81 ഡോളറിലെത്തി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine