സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 480 രൂപ കൂടി

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. മൂന്നുദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവില ചൊവാഴ്ച രാവിലെ വര്‍ധിച്ചു. പവന് 480 രൂപയാണ് കൂടിയത്.

ഗ്രാമിന് 4465 രൂപയും പവന് 35,720 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയത്. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില.

ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തരവിപണികളിലും പ്രതിഫലിച്ചത്. സ്പോട്ട് സ്വര്‍ണ വില ഔണ്‍സിന് 0.6ശതമാനം ഉയര്‍ന്ന് 1,840.79 ഡോളര്‍ നിലവാരത്തിലെത്തി. വെള്ളി വിലയിലും വര്‍ധനവുണ്ടായി.
രാവിലെ ഔണ്‍സിന് 1836 ഡോളറിലെത്തി വില. വെള്ളി വില 27.36 ഡോളറിലായി. കഴിഞ്ഞ വര്‍ഷം ആഗോള വെള്ളി ഉല്‍പാദനം ആറു ശതമാനം കുറവായിരുന്നു.
എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 0.4 ശതമാനംവര്‍ധിച്ച് 48,038 രൂപയിലെത്തി. വെള്ളിവില കിലോഗ്രാമിന് 70,229 രൂപയുമായി. 0.2ശതമാനം ആണ് രേഖപ്പെടുത്തിയ വര്‍ധനവ്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it