ഡിസംബറിലെ ഏറ്റവും ഉയര്‍ന്നവിലയില്‍ നിന്ന് സ്വര്‍ണം താഴേക്ക്; കേരളത്തില്‍ പവന് 36240 എത്തി

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ കഴിഞ്ഞ നാലു ദിവസമായി തുടര്‍ന്നിരുന്ന സ്വര്‍ണവില താഴേക്ക് പോയി. ഇന്നലെ വരെ മൂന്നു ദിവസമായി 4570 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന് വില. അതാണ് ഇന്ന് കുത്തനെ കുറഞ്ഞ് ഗ്രാമിന് 4530 രൂപയായത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

സ്വര്‍ണ്ണം വാങ്ങാനായി വില കുറയാന്‍ കാത്തിരുന്ന ഉപഭോക്താക്കള്‍ക്ക് ഇത് നല്‍കുന്ന ആശ്വാസം ചെറുതല്ല. അതേസമയം സ്വര്‍ണ വില ഇനിയും ഉയരും എന്ന് കരുതി കാത്തിരുന്ന ആളുകള്‍ക്ക് ഇത് വലിയ തിരിച്ചടിയും ആണ്. ഇന്നത്തെ സ്വര്‍ണ്ണവില പവന് 36240 രൂപയാണ്.

ഇന്നലെ സ്വര്‍ണ്ണവില പവന് 36560 രൂപയായിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന് ഇന്ന് 45300 രൂപയാണ് വില. ഇന്നലെ ഇത് 45700 രൂപയായിരുന്നു. 10 ഗ്രാം 22 ക്യാരറ്റ് വിഭാഗത്തില്‍ 400 രൂപയാണ് ഒറ്റ ദിവസത്തിനിടെ സ്വര്‍ണവിലയില്‍ കുറവ് വന്നിരിക്കുന്നത്.

24 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 43 രൂപയുടെ കുറവ് രേഖപ്പെടുത്തി. 4942 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ വില. ഇന്നലെ ഇത് 4985 രൂപയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണവില ക്രമമായി ഉയരുന്നതാണ് കണ്ടത്. കഴിഞ്ഞ 10 ദിവസത്തിനിടെ 4500 രൂപയ്ക്ക് മുകളില്‍ ആയിരുന്നു ഗ്രാമിന് വില.

മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) സ്വര്‍ണത്തിന് 75 രൂപ അല്ലെങ്കില്‍ 0.16 ശതമാനം ഇടിവ് രേഖപ്പെടുത്തി, 2022 ഫെബ്രുവരി 4-ന് മെച്വര്‍ ആകുന്ന സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍, MCXല്‍ 10 ഗ്രാമിന് 48,151 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. അതേസമയം, 113 രൂപ അല്ലെങ്കില്‍ 0.18 ശതമാനം എന്ന നാമ മാത്രമായ ഇടിവ് രേഖപ്പെടുത്തുമ്പോള്‍, 2022 മാര്‍ച്ച് 4 ന് മെച്വര്‍ ആകുന്ന സില്‍വര്‍ ഫ്യൂച്ചറുകള്‍ കിലോഗ്രാമിന് 61,288 രൂപയിലാണ് ഇപ്പോഴുള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it