സ്വര്‍ണ വില ആറാഴ്ചത്തെ താഴ്ന്ന നിരക്കില്‍

യൂറോപിലാകെ കൊറോണ ഭീഷണി കടുത്ത നിലയില്‍ തുടരുന്നതും ഡോളറിന് കരുത്തായതും സ്വര്‍ണവിലയെ ബാധിച്ചു. ആറാഴ്ചയിലെ കുറഞ്ഞ നിലയിലേക്ക് സ്വര്‍ണവില താഴാന്‍ അത് കാരണമായി. ഈ മാസത്തെ താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍ വില.പവന് 37200 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4650 രൂപ.

സെപ്തംബര്‍ അഞ്ചിന് 37360 രൂപയായി കുറഞ്ഞിരുന്നു. സെപ്തംബറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില അതായിരുന്നു. പിന്നീട് പടിപടിയായി ഉയര്‍ന്ന് 38160 രൂപയിലെത്തിയ ശേഷമാണ് കുറഞ്ഞു തുടങ്ങിയത്. മൂന്നു ദിവസം കൊണ്ട് 960 രൂപ ഇടിഞ്ഞു.
രാജ്യാന്തര വിപണിയിലും വിലയിടിവ് പ്രകടമാണ്. ഒരു ഔണ്‍സിന് 1880.46 ഡോളറാണ് ഇന്നത്തെ വില.

യുഎസിനും ചൈനയ്ക്കുമിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, ആഗോള സാമ്പത്തിക രംഗം പ്രതീക്ഷിച്ചതിലും മന്ദഗതിയിലാണ് തിരിച്ചു കയറുന്നതെന്ന റിപ്പോര്‍ട്ടുകളും സ്വര്‍ണവിലയില്‍ പ്രകടമായി.
സ്വര്‍ണത്തിന്റെ ചുവടു പിടിച്ച് വെള്ളി വിലയും ഇടിഞ്ഞു. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് 60.60 രൂപയാണ് ഇന്നത്തെ വില. എട്ടുഗ്രാമിന് 484.80 രൂപയും കിലോഗ്രാമിന് 60600 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 67000 രൂപയുണ്ടായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it