വന്‍ ഇടിവില്‍ നിന്നും സ്വര്‍ണവില വര്‍ധനവിലേക്ക്

കഴിഞ്ഞ രണ്ടുമാസത്തെ ഏറ്റവും വലിയ പ്രതിദിന ഇടിവില്‍ നിന്നും സ്‌വര്‍ണവില മുകളിലേക്ക്. ബുധനാഴ്ച സ്വര്‍ണം പവന് 280 രൂപകൂടി 33,960 രൂപയിലെത്തി. 4245 രൂപയാണ് ഒരു ഗ്രാമിന്റെ വില. കേരളത്തിലെ റീറ്റെയ്ല്‍ വിപണിയില്‍ രണ്ട് ദിവസമായി മികച്ച വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. വിവാഹ ആവശ്യങ്ങള്‍ക്കായുള്ള വില്‍പ്പന വര്‍ധിച്ചിട്ടുണ്ടെന്നാണ് ജൂവല്‍റികളിലെ സെയ്ല്‍സ് വിഭാഗം വ്യക്തമാക്കുന്നത്.

ആഭ്യന്തര വിപണിയിലും സ്വര്‍ണം ഇടിവ് രേഖപ്പെടുത്തി. ബുധനാഴ്ച എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 45,500 രൂപയിലെത്തി. 69,216 രൂപയാണ് ഒരുകിലോഗ്രാം വെള്ളിയുടെ വില.
ആഗോള വിപണിയിലും സ്വര്‍ണം കയറിയില്ല. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,734.16 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണവിലയെ സമ്മര്‍ദത്തിലാക്കുന്നത് യുഎസില്‍ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയര്‍ന്ന നിലവാരമെന്ന് വിദഗ്ധര്‍.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it