Top

ഒക്‌റ്റോബര്‍ ആദ്യം തന്നെ സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്

കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് 4660 രൂപയാണ് ഇന്നത്തെ നിരക്ക്. പവന് 80 രൂപ കുറഞ്ഞ് 37280 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. സെപ്റ്റംബര്‍ 24ന് പവന് 36720 രൂപയായിരുന്നു. സ്വര്‍ണത്തിന് കേരളത്തില്‍ കഴിഞ്ഞ രണ്ടര മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. എന്നാല്‍ 28ാം തീയതി മുതലാണ് സെപ്റ്റംബറിലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. റീട്ടെയ്ല്‍ വിപണിയിലെ വില്‍പ്പന വീണ്ടും ഇടിഞ്ഞു.

ആഭ്യന്തര വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. എംസിഎക്സിലെ സ്വര്‍ണ്ണ ഫ്യൂച്ചര്‍ 10 ഗ്രാമിന് 0.06 ശതമാനം ഇടിഞ്ഞ് 50,305 രൂപയിലെത്തി. സില്‍വര്‍ ഫ്യൂച്ചേഴ്‌സ് 0.25 ശതമാനം ഉയര്‍ന്ന് കിലോയ്ക്ക് 60,055 രൂപയിലെത്തി.

കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 0.6 ശതമാനം ഇടിഞ്ഞപ്പോള്‍ വെള്ളി 4 ശതമാനം അഥവാ 2,500 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് 7ന് സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കായ 56,200 രൂപ വരെ എത്തിയിരുന്നു. ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 80,000 ഡോളറില്‍ നിന്നാണ് വെള്ളി വില കുത്തനെ ഇടിഞ്ഞത്.

വ്യാഴാഴ്ച ആഗോള വിപണികളില്‍, സ്വര്‍ണ്ണ വില മാറ്റമില്ലാതെ തുടരുന്നു. സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 1,884.67 ഡോളറാണ് നിരക്ക്. മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളില്‍ വെള്ളി വില ഔണ്‍സിന് 0.2 ശതമാനം ഉയര്‍ന്ന് 23.25 ഡോളറായും പ്ലാറ്റിനം 0.4 ശതമാനം ഉയര്‍ന്ന് 891.95 ഡോളറായും പലേഡിയം 0.2 ശതമാനം ഉയര്‍ന്ന് 2,309.07 ഡോളറായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it