സ്വര്‍ണവില വീണ്ടും ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കേരളത്തില്‍ ഉയര്‍ച്ചയ്ക്കു ശേഷം സ്വര്‍ണവില വീണ്ടും താഴേക്ക്. തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലെത്തി. പുതുവര്‍ഷം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ വില നിലവാരമാണിത്. ഞായറാഴ്ച്ച 37,040 രൂപയായിരുന്നു പവന് വില. 4,590 രൂപയാണ് ഗ്രാം അടിസ്ഥാനപ്പെടുത്തിയുള്ള സ്വര്‍ണവില. നേരത്തെ, ജനുവരി 5, 6 തീയതികളില്‍ ഒരു ഗ്രാം വില 4,800 രൂപയാണ് തൊട്ടത്. പവന് വില 38,400 രൂപ വരെയും രേഖപ്പെടുത്തിയിരുന്നു. ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില നേരിയ തോതില്‍ ഇടിഞ്ഞു. 10 ഗ്രാം സ്വര്‍ണത്തിന് 52,860 രൂപയാണ് ഇന്ന് വില. വെള്ളി കിലോയ്ക്ക് 63,900 രൂപ രേഖപ്പെടുത്തുന്നുണ്ട്. എക്സൈസ് തീരുവ, നികുതി, പണിക്കൂലി എന്നിവ അടിസ്ഥാനപ്പെടുത്തി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം.
രാജ്യാന്തര വിപണി പരിശോധിച്ചാല്‍ വെള്ളിയാഴ്ച്ച സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് സംഭവിച്ചിരുന്നു. 3 ശതമാനം നഷ്ടത്തില്‍ 1,900 ഡോളര്‍ നിലവാരത്തിന് സ്വര്‍ണം താഴ്ന്നിരുന്നു. എന്നാല്‍ അമേരിക്കന്‍ ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കുറിച്ചതും ഡോളര്‍ എതിരാളികള്‍ക്ക് മുന്നില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതും സ്വര്‍ണവിലയില്‍ ദൃശ്യമായി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it