സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില (Gold Rate) കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഇത്തരത്തില്‍ താഴേക്ക് പോകുന്നത്. ഇന്നലത്തെ അപേക്ഷിച്ച് ഇരട്ടി തുകയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്വര്‍ണവില ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇന്നത് 160 നിരക്കിലാണ് കുറഞ്ഞത്.

ഇന്നത്തെ കുറവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില (Todays Gold Rate) 38000 രൂപയില്‍ നിന്നിറങ്ങി. ഇന്ന് സ്വര്‍ണവില 37960 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4745 രൂപയാണ്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3920 രൂപയാണ്.ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുകയാണ്. സാധാരണ വെള്ളിക്ക് 66 രൂപയാണ്.
ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ദേശീയ വിപണിയില്‍ സ്വര്‍ണവില 10 ഗ്രാം 24 കാരറ്റ് സ്വര്‍ണം 52000 കടന്നു. 52,080 രൂപയാണ് 10 ഗ്രാം ശുദ്ധ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഡല്‍ഹിയില്‍ 47,780 രൂപയാണ് 10 ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന്. ചെന്നൈ, മുംബൈ എന്നിവിടങ്ങില്‍ 47,850 രൂപയും 47,750 രൂപയുമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it