സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു

സംസ്ഥാനത്ത് സ്വര്‍ണവില (Gold Price) വീണ്ടും ഇടിഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120 രൂപയാണ് കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate)37,720 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4715 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3890 രൂപയാണ്.
വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ഓഗസ്റ്റ് ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 37,680 രൂപയായിരുന്നു. പിന്നീട് നിരവധി ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ സ്വര്‍ണവില 38,520 രൂപവരെ ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 13,14,15 തീയതികളിലാണ് സ്വര്‍ണവില പവന് 38,520 രൂപയ്ക്ക് നിന്നിരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞവില 37680 രൂപയായിരുന്നു. ഓഗസ്റ്റ് ഒന്നിലെ വിലയായിരുന്നു ഇത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it