അഞ്ച് ദിവസത്തിനുശേഷം ചെറുതായി താഴേക്കിറങ്ങി സ്വര്‍ണവില

അഞ്ച് ദിവസത്തിനുശേഷം കേരളത്തില്‍ സ്വര്‍ണവില (Gold Rate)കുറഞ്ഞു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 38,400 രൂപയായി. വില നേരിയ തോതില്‍ കുറഞ്ഞിട്ടുകൂടി സ്വര്‍ണവില 38000 രൂപയ്ക്ക് മേലെ തന്നെയാണ് നില്‍ക്കുന്നത്.

കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളില്‍ ആണ് സ്വര്‍ണവില ഉയര്‍ന്ന് ഇത്രയധികമായത്. രണ്ട് ദിവസംകൊണ്ട് 640 രൂപ വര്‍ധിച്ച് ഓഗസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate).

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 4800 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 3,965 രൂപയാണ്.

എംസിഎക്‌സില്‍ (MCX)രാവിലെ 9.44 ന് സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 1.01 ശതമാനം ഇടിഞ്ഞ് 52,056 രൂപയിലും വെള്ളി കിലോഗ്രാമിന് 2 ശതമാനം കുറഞ്ഞ് 58,090 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. സ്പോട്ട് ഗോള്‍ഡ് 0.1 ശതമാനം ഇടിഞ്ഞ് ഓഗസ്റ്റ് 8 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് 1,772.30 ഡോളറിലെത്തി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it