രണ്ടാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു, വീണ്ടും താഴുമോ?

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില (Today's Gold Rate) കുറഞ്ഞു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38,240 രൂപയായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന്10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3,950 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ഡോളറിനൊപ്പം ചാഞ്ചാട്ടം

ആഗോള വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണവില കുറഞ്ഞ് മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. പലിശ നിരക്ക് കൂടുതല്‍ ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നതാണു പുതിയ സാമ്പത്തിക സൂചകങ്ങള്‍ എന്നതാണു കാരണം. ഡോളര്‍ സൂചിക 107.5 ലേക്കു കയറിയതും മഞ്ഞലോഹത്തിനു തിരിച്ചടിയായി. ഇന്നലെ 1755-1773 ഡോളര്‍ മേഖലയില്‍ കയറിയിറങ്ങിയ സ്വര്‍ണം 1757 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1754-1756 ഡോളറിലാണു വ്യാപാരം നടക്കുന്നത്.

ദേശീയ വിപണിയിലും ചാഞ്ചാട്ടം തുടരുകയാണ്. എംസിഎക്സില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.24 ശതമാനം 0.21 ശതമാനം ഇടിഞ്ഞ് 10 ഗ്രാമിന് 51,494 രൂപയില്‍ ആണ് വ്യാപാരം തുടരുന്നത്.109 രൂപയാണ് ഇടിവ്. സ്വർണ വില കുറച്ച്‌ കൂടി താഴ്ന്നു പിന്നീട് കയറിയേക്കാം എന്നാണു വിപണിയിലെ നിരീക്ഷകർ പറയുന്നത്.

റീറ്റെയ്ല്‍ വിപണിയില്‍ ക്ഷീണം

കേരളത്തിലെ സ്വര്‍ണവിപണിയില്‍ രണ്ട് ദിവസമായി ക്ഷീണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പവന്‍ വില 38000 ത്തില്‍ നിന്നും താഴേക്കിറങ്ങിയ ഓഗസ്റ്റിലെ ആദ്യവാരം പോലെയല്ല ഇത്തവണ റീറ്റെയ്ല്‍ വിപണിയിലെ സെയ്ല്‍സ് പ്രകടനം.

കേരള ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ റിപ്പോര്‍ട്ടും റീറ്റെയ്ല്‍ ജൂവലേഴ്‌സ് പ്രതിനിധികളും പറയുന്നത് സ്വര്‍ണവില്‍പ്പന അല്‍പ്പം ക്ഷീണത്തിലാണെന്നാണ്.

സ്വര്‍ണം നിക്ഷേപമായി വാങ്ങുന്നവര്‍ ഓഗസ്റ്റ് 22 ന് തുടങ്ങുന്ന സോവറിന്‍ ഗോള്‍ഡ് ബോണ്ടിനായിട്ടാണ് കാത്തിരിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it